Header Ads

malayalamsonglyrics.net

 
ഓര്‍മ്മകള്‍ വേരോടും ഈ നല്ല തീരത്തോ -
ഓടിക്കളിച്ചില്ലേ ഈ....നമ്മള്‍
ഒന്നിച്ചുറങ്ങീലേ ഒന്നിച്ചുണര്‍ന്നീലേ
ഒന്നെന്നു അറിഞ്ഞിലെ ഈ നമ്മള്‍

എന്നാലും ഈ നമ്മള്‍ പിരിയേണമെന്നാലോ ..
കയ്യൊപ്പ് നല്‍കാതെ വിടചൊല്ലുമെന്നാലോ..
മറന്നൊന്നു പോകാനാകുമോ

ഓര്‍മ്മകള്‍ വേരോടും ഈനല്ല തീരത്തോ
ഓടി കളിച്ചില്ലേ തോളുരുമ്മിവന്നീ നമ്മള്‍

ആദ്യമായ് നാം തമ്മില്‍ കണ്ടോരാനാളെന്നില്‍
പുലരുന്നു വീണ്ടുംനിന്‍ ചിരിയോടെ ...
നിര്‍മലം നിന്‍കണ്ണില്‍ നിറഞ്ഞങ്ങു കണ്ടു ഞാന്‍
ഇളം വെണ്ണിലാവിന്റെ തളിര്‍മാല്യം
കണ്മണി നിന്‍ മെയ്യില്‍ മഞ്ഞണിയും നാളില്‍
പൊന്‍വെയിലിന്‍ തേരില്‍ നാണം
പവനരുളി നിന്നില്‍

 ( ഓര്‍മ്മകള്‍ )

തമ്മിലോ കാണാതെ നാളുകള്‍ പോയില്ലേ
ഉരുകുന്നോരീ നെഞ്ചില്‍ കനലാലെ ...
നൊമ്പരം കൊണ്ടോരോ പകല്‍ ദൂരെ മാഞ്ഞില്ലേ
ഇരുള്‍ മേഘമോ മുന്നില്‍ നിറഞ്ഞില്ലെ
നാളെ വെയില്‍ പൊന്നിന്‍ മാലയിടും മണ്ണില്‍
നാമിനിയും കൈമാറില്ലേ
നറുമൊഴിയില്‍ സ്നേഹം

( ഓര്‍മ്മകള്‍ )

LYRICS IN ENGLISH

No comments

Theme images by caracterdesign. Powered by Blogger.