Header Ads

malayalamsonglyrics.net

Avar Iruvarum - Randu kannum thammil thammil

PLAY THIS SONG

Randu kannum thammil thammil
parayunnathellaam
ithaloornnuvo eenangalaayi
randu nenjam nenjam thammil ariyunnathellam
chirakaarnnuvoo moohangalaayi
oru vaathilin iru paalikal
cherunna pol onnaakuvaan
 
 randu kannum
veyillu meyunna vaazhiyilloode
iru tholurummi onnanayaan
priyarivarkulla kothiyarinju
poonthanalorukkunnathaaro
kadalilaazhunna pranaya sooryante
oru thari ponnu choodaan
karayil nilkunna ivarilekku
pon manikal kudayunnathaaro
aadyamaayi thammilariyave
mounavum poy marayave
athiloolamaayi thazhukunnuvo
naru thennalum pon thoovalaal
aha aha haaahaaha

 randu kannum

 kuyilu moolave maru mozhi
kunju kuzhaliloothunnathaaro
kuliru peyyunna pulariyil
manju mazhyil nanayunnathaaro
pranaya noolinte izhakal kondivare
onnu cherkkunnathaaro
pavizhamuthirunna puthiya pallavikalezhuthi
vekkunnathaaro
venuvil shwaasamaliyave
naanamoo melleyunarave
oru koottilaay chaarunnuvo
maan pedakai anuraagikal
lalaa lalaa laalaala
randu kannum
രണ്ടു കണ്ണും കണ്ണും തമ്മിൽ
പറയുന്നതെല്ലാം....
ഇതളാർന്നുവോ...ഈണങ്ങളായ്...
രണ്ടു നെഞ്ചം നെഞ്ചം തമ്മിൽ
അറിയുന്നതെല്ലാം.....
ചിറകാർന്നുവോ....മോഹങ്ങളായ്....
ഒരു വാതിലിൻ...ഇരു പാളികൾ...
ചേരുന്നപോൽ ഒന്നാകുവാൻ ആഹാ...
രണ്ടു കണ്ണും കണ്ണും തമ്മിൽ
പറയുന്നതെല്ലാം....
ഇതളാർന്നുവോ...ഈണങ്ങളായ്...

വെയിലു മേയുന്ന വഴിയിലൂടെ ഇരു-
തോളുരുമ്മിയൊന്നണയാൻ....
പ്രിയരിവർക്കുള്ള കൊതിയറിഞ്ഞു-
പൂന്തണലൊരുക്കുന്നതാരോ.....
കടലിലാഴുന്ന പ്രണയസൂര്യന്റെ
ഒരു തരിപ്പൊന്നു ചൂടാൻ...
കരയിൽ നിൽക്കുന്ന ഇവരിലേയ്ക്കു പൊൻ
മണികൾ കുടയുന്നതാരോ....
ആദ്യമായ് തമ്മിലറിയവേ...
മൗനവും പോയി മറയവേ....
അതിലോലമായ് തഴുകുന്നുവോ...
നറുതെന്നലും പൊൻതൂവലാൽ
അഹാ അഹാ ആഹാ ഹാ ഹ.....
രണ്ടു കണ്ണും കണ്ണും തമ്മിൽ
പറയുന്നതെല്ലാം....
ഇതളാർന്നുവോ...ഈണങ്ങളായ്...

കുയിലു മൂളവേ...മറുമൊഴി കുഞ്ഞു-
കുഴലിലൂതുന്നതാരോ....
കുളിരു പെയ്യുന്ന പുലരിയിൽ..മഞ്ഞു-
മഴയിൽ നനയുന്നതാരോ...
പ്രണയനൂലിന്റെ ഇഴകൾ കൊണ്ടിവരെ
ഒന്നു ചേർക്കുന്നതാരോ...
പവിഴമുതിരുന്ന പുതിയ പല്ലവികൾ
എഴുതിവെയ്ക്കുന്നതാരോ...
വേണുവിൽ....ശ്വാസമലിയവേ...
നാണമോ...മെല്ലെ ഉണരവേ...
ഒരു കൂട്ടിലായ് ചായുന്നുവോ...
മാൻപേടകൾ...അനുരാഗികൾ...
ലലാ ലലാ ലാ ലാ ലാ ല...
രണ്ടു കണ്ണും കണ്ണും....
malayalamsonglyrics.net
Theme images by caracterdesign. Powered by Blogger.