Header Ads

malayalamsonglyrics.net

RADIO - Thuyilurannu

PLAY THIS SONG 
 
തുയിലുണരുന്നു...ചിറകാർന്നു പാറുന്നു
തളിരണിയുന്നു...തെളിവാനമുണരുന്നു...
പുലരികൾ വിതറിയ കനകപരാഗം
ഓ...നിഴലുകളൊഴിയുമൊരുദയ വിലാസം
ഏറ്റുവാങ്ങാനായ് പോരൂ....ഓ...ഓ....
തുയിലുണരുന്നു...ചിറകാർന്നു പാറുന്നു
തളിരണിയുന്നു...തെളിവാനമുണരുന്നു...

ഹൃദയങ്ങൾ പകരുന്നു
ദാഹവിവശമായ് ഭാജനങ്ങൾ
ഒരുനാളും ഒഴിയാതെ
അതിൽ അമൃതുപോൽ സ്നേഹതീർ‌ത്ഥം...
പല പടവുകൾ മറവുകൾ കേറി
നീങ്ങിടാം...നീങ്ങിടാം...
ഇനി മുറിവുകൾ അറിവുകളായി
മാറ്റിടാം....മാറ്റിടാം....
ഒരേ സ്വരം..നിറം...മണം...ഓ..ഓ...
തുയിലുണരുന്നു...ചിറകാർന്നു പാറുന്നു
തളിരണിയുന്നു...തെളിവാനമുണരുന്നു...

ഇടനെഞ്ചിൽ പിടയുന്നു
തുടി താളമായ് ഭാവുകങ്ങൾ...
വെയിൽനാളം വിരൽ നീട്ടി
തെളിമറയുടെ പാത തേടി
പല വളവുകൾ തിരിവുകൾ മാറി
പോയിടാം...പോയിടാം...
ഇനി മറവികൾ സ്മൃതി മലരാക്കി
പൂവിടാം...പൂവിടാം...
ഒരേ സ്വരം..നിറം...മണം...ഓ..ഓ...
(തുയിലുണരുന്നു...)
malayalamsonglyrics.net
Theme images by caracterdesign. Powered by Blogger.