Header Ads

malayalamsonglyrics.net

Aarø Manjuthulliyaay En Kanavin Chillayil Peyyave
Aarø Innu Nenchilaay En ShwaasaMaay Alinju Cherave
PranayaM Mazhayaay Peythaal Parinaya Chaarthønnu ChøllaaM
ThaaMarayithalil Ezhuthanø Njaan Thaarakakkøøttønnu Thedanø Njaan
MeghaMaay Vannu Parayanø Njaan Maarivillin Køøttønnu Thedanø

Aarø Manjuthulliyaay En Kanavin Chillayil Peyyave

Thøttaavaadi Pennival Njaan Thøttaal Mizhikal VaaduMø
Kadhakal Kettaal MayanguMø Kaikal Thøttaal PinanguMø
Naru Nilaavaay ørunguMø Nee Cherukinaavaay PøruMø
AardraMaaM Nin Mizhikalezhuthiya Kavitha Njaanennariyave
IshtaM Mizhikal Parayave AdharaM PranayaMaay MøzhiyuMø En
HridayaMidippukal AriyuMø Akale Cherukilikkøøttilaay Rithu
Thøøval PøzhichathuMariyuMø Kønnappøøvin Ithalukal Manjil
MuthupøzhiyuM Chiriyithal

Aarø Manjuthulliyaay En Kanavin Chillayil Peyyave

Nirangalezhuthiya Pulariyil Innu Thøttu Thødaathe ShalabhavuM
Naattuvazhiyile PøøkkaluM Cheru Thøni ThuzhayuM ThinkaluM
Thennalil ThirayilakuMø Nee Køythupaattønnu PaaduMø
Aadyaanuraaga Jaalakavirikal Kaattu Møøli Thurakkave
IshtaMaay Viri Maattave AdharaM PranayaMaay MøzhiyuMø En
HridayaMidippukal AriyuMø Muthuchippikal KøødørukkuMathil
Kunju Kannin KauthukaM ThanalupeyyuM Ilakalil Mazha
Thullipøløru Pennival 
 
Aarø Manjuthulliyaay En Kanavin Chillayil Peyyave

ആരോ മഞ്ഞുതുള്ളിയായ് എൻ കനവിൻ ചില്ലയിൽ പെയ്യവേ
ആരോ ഇന്നു നെഞ്ചിലായ് എൻ ശ്വാസമായ് അലിഞ്ഞു ചേരവേ
പ്രണയം മഴയായ് പെയ്താൽ പരിണയച്ചാർത്തൊന്നു ചൊല്ലാം
താമരയിതളിൽ എഴുതണോ ഞാൻ താരകക്കൂട്ടൊന്നു തേടണോ ഞാൻ
മേഘമായ് വന്നു പറയണോ ഞാൻ മാരിവില്ലിൻ കൂട്ടൊന്നു തേടണോ

ആരോ മഞ്ഞുതുള്ളിയായ് എൻ കനവിൻ ചില്ലയിൽ പെയ്യവേ

തൊട്ടാവാടി പെണ്ണിവൾ ഞാൻ തൊട്ടാൽ മിഴികൾ വാടുമോ
കഥകൾ കേട്ടാൽ മയങ്ങുമോ കൈകൾ തൊട്ടാൽ പിണങ്ങുമോ
നറുനിലാവായ് ഒരുങ്ങുമോ നീ ചെറുകിനാവായ് പോരുമോ
ആർദ്രമാം നിൻ മിഴികളെഴുതിയ കവിത ഞാനെന്നറിയവേ
ഇഷ്ടം മിഴികൾ പറയവേ അധരം പ്രണയമായ് മൊഴിയുമോ എൻ
ഹൃദയമിടിപ്പുകൾ അറിയുമോ അകലെ ചെറുകിളിക്കൂട്ടിലായ് ഋതു
തൂവൽ പൊഴിച്ചതുമറിയുമോ കൊന്നപ്പൂവിൻ ഇതളുകൾ മഞ്ഞിൽ
മുത്തുപൊഴിയും ചിരിയിതൾ

ആരോ മഞ്ഞുതുള്ളിയായ് എൻ കനവിൻ ചില്ലയിൽ പെയ്യവേ

നിറങ്ങളെഴുതിയ പുലരിയിൽ ഇന്നു് തൊട്ടു തൊടാതെ ശലഭവും
നാട്ടുവഴിയിലെ പൂക്കളും ചെറു തോണി തുഴയും തിങ്കളും
തെന്നലിൽ തിരയിളകുമോ നീ കൊയ്ത്തുപാട്ടൊന്നു പാടുമോ
ആദ്യാനുരാഗ ജാലകവിരികൾ കാറ്റു മൂളി തുറക്കവേ
ഇഷ്ടമായ് വിരി മാറ്റവേ അധരം പ്രണയമായ് മൊഴിയുമോ എൻ
ഹൃദയമിടിപ്പുകൾ അറിയുമോ മുത്തുച്ചിപ്പികൾ കൂടൊരുക്കുമതിൽ
കുഞ്ഞു കണ്ണിൻ കൗതുകം തണലുപെയ്യും ഇലകളിൽ
മഴത്തുള്ളിപോലൊരു പെണ്ണിവൾ

ആരോ മഞ്ഞുതുള്ളിയായ് എൻ കനവിൻ ചില്ലയിൽ പെയ്യവേ

No comments

Theme images by caracterdesign. Powered by Blogger.