കവിതയെഴുതുന്നൂ കനകമഷിയാലാരോ വരികൾ - Kavitha Ezhuthunnu Lyrics In Malayalam

കവിതയെഴുതുന്നൂ കനകമഷിയാലാരോ


 
കവിതയെഴുതുന്നൂ കനകമഷിയാലാരോ
കരളിലുണരുന്നൂ പ്രിയതരമൊരു നവ ഗാനം
കാറ്റലയിൽ ആരേകി സ്നേഹമയ സംഗീതം
കാൽത്തളിരിൽ നീ ചാർത്തൂ നിന്റെ കളമഞ്ജീരം

പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തൊരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം

എത്ര ചൈത്രം നിന്റെ മുന്നിൽ
ചിത്രവർണ്ണം നെയ്‌തു
ഒന്നു നുകരാൻ നീലമലരേ
ഇന്നുവരെ മറന്നേ പോയോ
എങ്ങുമുയരുന്നിതാ 
എങ്ങുമുയരുന്നിതാ നിന്നുയിരിനുള്ളിലെ
വസന്ത കോകിലത്തിനാലാപം

പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തൊരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം

ശ്രീസുഗന്ധം എന്തിനായ് നീ
മൂടിവച്ചൂ പൂവേ
നിന്റെ ഹൃദയം തൊട്ടുതഴുകാൻ
വന്നണയുമിളം കാറ്റായ് ഞാൻ
നിന്നിൽ വിരിയുന്നൊരാ
നിന്നിൽ വിരിയുന്നൊരാ
ചാരുതര സുസ്മിതം
ഒരേദനാക്കി നിന്റെ ആരാമം

പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തൊരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം

കവിതയെഴുതുന്നൂ കനകമഷിയാലാരോ
കരളിലുണരുന്നൂ പ്രിയതരമൊരു നവ ഗാനം
കാറ്റലയിൽ ആരേകി സ്നേഹമയ സംഗീതം
കാൽത്തളിരിൽ നീ ചാർത്തൂ നിന്റെ കളമഞ്ജീരം

പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തൊരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം

പീലിത്തുമ്പു കൊണ്ടു കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തൊരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം

No comments

Theme images by imacon. Powered by Blogger.