Header Ads

malayalamsonglyrics.net

Rebecca Uthup Kizhakkemala - Malayil

PLAY THIS SONG

മലയിൽ മഞ്ഞു നിലാവു നെയ്തൊരു
മന്ത്രകോടിയുമായ്...
മലയിൽ മഞ്ഞു നിലാവു നെയ്തൊരു
മന്ത്രകോടിയുമായ്...
പവിഴക്കല്പടവിറങ്ങി വന്നൊരു
പനിനീർ പൂഞ്ചോല....
പവിഴക്കല്പടവിറങ്ങി വന്നൊരു
പനിനീർ പൂഞ്ചോല....
മലയിൽ മഞ്ഞു നിലാവു നെയ്തൊരു
മന്ത്രകോടിയുമായ്...

വെൺപിറാവായ് വന്നൂ നീയെന്‍
ഷാരോണ്‍ താഴ്വരയില്‍...
ആത്മാവിന്‍ പനിനീര്‍പ്പൂ‍വിന്‍
ഇതളുകള്‍ വിതറീ നീ...
വള്ളിക്കുടിലില്‍ തേന്‍ മുന്തിരി
നുള്ളിത്തന്നിടാം വന്നാലും...
എന്‍ പ്രേമം നല്‍കാം ഞാന്‍...
മന്ദാരപ്പൂപോലെ...ഓ...ഓ..ഓ..
ഒ‌ഒഓ ഓ...ഓ....ഓ...
മലയിൽ മഞ്ഞു നിലാവു നെയ്തൊരു
മന്ത്രകോടിയുമായ്...

ദേവദാരത്തണലുകളില്‍
നിന്നെ തേടീ ഞാന്‍...
കാലത്തെ തൂമഞ്ഞണിയും
ചില്ലകള്‍‌ പോൽ ഇടറി....
ലില്ലിപ്പൂക്കള്‍തന്‍ പൂക്കുടയില്‍
തുള്ളിത്തേനായ് നീ നിന്നാലും
ഏദനില്‍ പൂത്തുലയും
വാസന്തശ്രീ പോലെ...ഓ...ഓ..ഓ..
ഒ‌ഒഓ ഓ...ഓ....ഓ...
മലയിൽ മഞ്ഞു നിലാവു....

malayalamsonglyrics.net
Theme images by caracterdesign. Powered by Blogger.