KAIVALA THATTALLE Song Lyrics ( കൈവള തട്ടല്ലേ ) - MUSAFIR

PLAY THIS SONG

karimizhi poottalle
kaivala thattalle...
karimizhi poottalle
thaaram ninte nizhal varachotte..
kaivala thattalle...
karimizhi poottalle
thaaram ninte nizhal varachotte
chaayam chaalichu moovanthi maayunnu
nilaavin lipiyil rachichotte..

Karimizhi poottalle
thaaram ninte nizhal varachotte...

Yavana kadhakalil ninavilevideyo alayave...
ninnuu njaan raavil maunamaayi
nira nilaavinte nizhalilevideyo marayave
kettuu njaan kaathil thaalam pol
oru raagam veendum kaathil kelkkunnuu...
arikil nin paattin sangeetham...
mayangaathe raavil veendum kuyil paadum..
paribhavamozhukum pallavi....

Kaivala thattalle ...
karimizhi poottalle
thaaram ninte nizhal varachotte...

Kadalilalakalil pranaya devatha alayave
kanduu njaan ninne theeram pol
mizhikinaavinte madiyilevideyo unarave
vannuu njaan kaattin eenam pol
oru raappoo veendum veendum pookkunnuu
manassil ninnormmappookkaalam
udayaadakkasavil veendum pakal moodum
chandrika urangum kambalam...

Karimizhi poottalle
thaaram ninte nizhal varachotte..
kaivala thattalle...
karimizhi poottalle
thaaram ninte nizhal varachotte
chaayam chaalichu moovanthi maayunnu
nilaavin lipiyil rachichotte..

കരിമിഴി പൂട്ടല്ലേ...
കൈവള തട്ടല്ലേ....
കരിമിഴി പൂട്ടല്ലേ...
താരം നിന്റെ നിഴല്‍ വരച്ചോട്ടെ
കൈവള തട്ടല്ലേ....
കരിമിഴി പൂട്ടല്ലേ...
താരം നിന്റെ നിഴല്‍ വരച്ചോട്ടെ
ചായം ചാലിച്ചു മൂവന്തി മായുന്നു
നിലാവിന്‍ ലിപിയില്‍ രചിച്ചോട്ടെ.....

കൈവള തട്ടല്ലേ....
കരിമിഴി പൂട്ടല്ലേ...
താരം നിന്റെ നിഴല്‍ വരച്ചോട്ടെ

യവനകഥകളില്‍ നിനവിലെവിടെയോ അലയവേ..
നിന്നൂ ഞാന്‍ രാവില്‍ മൌനമായ്...
നിറനിലാവിന്റെ നിഴലിലെവിടെയോ മറയവേ...
കേട്ടൂ ഞാന്‍ കാതില്‍ താളം പോല്‍...
ഒരു രാഗം വീണ്ടും കാതില്‍ കേൾക്കുന്നൂ...
അരികില്‍ നിന്‍ പാട്ടിന്‍ സംഗീതം...
മയങ്ങാതെ രാവിൽ വീണ്ടും കുയില്‍ പാടും...
പരിഭവമൊഴുകും പല്ലവി....

കൈവള തട്ടല്ലേ...
കരിമിഴി പൂട്ടല്ലേ
താരം നിന്റെ നിഴല്‍ വരച്ചോട്ടെ....

കടലിലലകളില്‍ പ്രണയദേവത അലയവേ...
കണ്ടൂ ഞാന്‍ നിന്നെ തീരം പോല്‍...
മിഴികിനാവിന്റെ മടിയിലെവിടെയോ ഉണരവേ
വന്നൂ ഞാന്‍ കാറ്റിന്‍ ഈണം പോല്‍..
ഒരു രാപ്പൂ വീണ്ടും വീണ്ടും പൂക്കുന്നൂ...
മനസ്സില്‍ നിന്നോര്‍മ്മപ്പൂക്കാലം..
ഉടയാടകസവില്‍ വീണ്ടും പകല്‍ മൂടും..
ചന്ദ്രിക ഉറങ്ങും കംബളം...

കൈവള തട്ടല്ലേ...
കരിമിഴി പൂട്ടല്ലേ...
കൈവള തട്ടല്ലേ....
കരിമിഴി പൂട്ടല്ലേ...
താരം നിന്റെ നിഴല്‍ വരച്ചോട്ടെ
കൈവള തട്ടല്ലേ....
കരിമിഴി പൂട്ടല്ലേ...
താരം നിന്റെ നിഴല്‍ വരച്ചോട്ടെ
ചായം ചാലിച്ചു മൂവന്തി മായുന്നു
നിലാവിന്‍ ലിപിയില്‍ രചിച്ചോട്ടെ.....

No comments

Theme images by imacon. Powered by Blogger.