Mehfil Kozhukkanu Song Lyrics ( Ennalekale ) - Honey Bee
മെഹ്ഫിൽ കൊഴുക്കണു പെണ്ണേ
ഷഹനായ് കേൾക്കുന്നു പൊന്നേ
തബല പെരുക്കണു കൂടെ
സാരംഗി പാടുന്നു കണ്ണേ
ഹേയ് ബലബല മുഴക്കണു സദിരു്
പെട്ടി പാട്ടിലു് മയങ്ങണു രാവു്
നാളെ വെളുക്കണ നേരം കാത്തു്
വർണ്ണക്കനവുകൾ നെയ്യണ മാരൻ
ഇന്നലകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ
മെഹ്ഫിൽ കൊഴുക്കണു പെണ്ണേ
ഷഹനായ് കേൾക്കുന്നു പൊന്നേ
തക തബല പെരുക്കണു കൂടെ
സാരംഗി പാടുന്നു കണ്ണേ
വാ പെണ്ണേ.....ഓ ഓ ഓ.....
വാ പെണ്ണേ.....ഓ ഓ ഓ.....
കുന്തിരിക്കപ്പുകയായ് ഒഴുകും
തുറമുഖത്തെ കുളിരു്
ആനയിക്കാൻ ആർപ്പു വിളിക്കും
അഴിമുഖത്തെ തിരകൾ
വെഞ്ചരിക്കാൻ പുതുമഴയെത്തും
പൊന്നുരുക്കാൻ മിന്നൽ
താലിമിന്നിനു നൂലിഴ കോർക്കാൻ
പൊന്നരിപ്രാവെത്തും
അരികെയെത്തും അരികിലെത്തും
നിന്റെ മണവാളൻ
ഇന്നലകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ
കാത്തു കാത്തൊരു നാളു പിറക്കും
നല്ല പുലരി ജനിക്കും
വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും
പാനപാത്രം നിറയും
മാരനൊത്തു മടങ്ങും പെണ്ണൊരു
മാരിവില്ലായ് മറയും
കായലലകൾ തൊട്ടു തലോടും
കൊച്ചിക്കാറ്റു വിതുമ്പും
പോയി വരു നീ....പോയ് വരൂ നീ
പുതുക്കപ്പെണ്ണാളേ
ഇന്നലകളേ തിരികെ വരുമോ
കൂടെ വരുവാൻ ചിറകു തരുമോ
ഇന്നലകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നു കാണാൻ കനവു തരുമോ
കൂടെ വരുവാൻ ചിറകു തരുമോ

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!