Konjum Kuyil kilippenne Song Lyrics - Dolls Malayalam Movie


KønchuM Kuyilkkilippenne
Kanduu Ninte Kadakkannu

KønchuM Kuyilkkili Penne
Kanduu Ninte Kadakkannu
Chundil MinnuM Chirippøøkkal
Nenchil Chaayaan Enthu MøhaM
MadhuMukhi Ninne Njaan ørthirunnaal
MadhuvasanthaM Pøl ArikilethuM
Malar Metha Virichu Njaan Mizhiyadachaal
Ninachapøl Nin MukhaM ArikilethuM

Sakhi Nee En Møhiniyaay
Mazhayaay Nee Kuliralayaay
Thaliraay Kathirøliyaay
Madhuvaay ManaMaliyukayaay
Azhake Nee Vaa Arike
PranayaM NukaruM Malare
AnayaaM Njaan Nin SavidhaM
AMrithaM NunayuM Priyane
Mullappøøvil MuthaM VeykkuM
Pullippøønkuyile
Melle Kaathil Chølluu PranayaM
Kallippøønkuyile
KønchuM Kuyilkkili Penne
Kanduu Ninte Kadakkannu

LayaMaay Nee Swarajathiyaay
Shruthiyaay Nee Paadukayaay
NiraMaay Mazhavilløliyaay
Punaraan Njaan Unarukayaay
Priyane Nee Vaa Vaniyil
Thunayaay Thanalaay Arike
Mriduvaay ThazhukaaM Kavilil
PadaraaM Njaan Nin Chødiyil
Makara Nilaavil Vaanøli Chøødiya
Pranayappøøvalle
Møhakkuliril Thennal Veeshiya
Madhurakkaniyalle

KønchuM Kuyilkkili Penne
Kanduu Ninte Kadakkannu
Chundil MinnuM Chirippøøkkal
Nenchil Chaayaan Enthu MøhaM

കൊഞ്ചും കുയിൽക്കിളിപ്പെണ്ണേ
കണ്ടൂ നിന്റെ കടക്കണ്ണു്

കൊഞ്ചും കുയിൽക്കിളിപ്പെണ്ണേ
കണ്ടൂ നിന്റെ കടക്കണ്ണു്
ചുണ്ടിൽ മിന്നും ചിരിപ്പൂക്കൾ
നെഞ്ചിൽ ചായാൻ എന്തു മോഹം
മധുമുഖി നിന്നെ ഞാൻ ഓർത്തിരുന്നാൽ
മധുവസന്തംപോൽ അരികിലെത്തും
മലർമെത്ത വിരിച്ചു ഞാൻ മിഴിയടച്ചാൽ
നിനച്ചപോൽ നിൻ മുഖം അരികിലെത്തും

സഖി നീ എൻ മോഹിനിയായ്
മഴയായ് നീ കുളിരലയായ്
തളിരായ് കതിരൊളിയായ്
മധുവായ് മനമലിയുകയായ്
അഴകേ നീ വാ അരികെ
പ്രണയം നുകരും മലരേ
അണയാം ഞാൻ നിൻ സവിധം
അമൃതം നുണയും പ്രിയനേ
മുല്ലപ്പൂവിൽ മുത്തം വെയ്ക്കും പുള്ളിപ്പൂങ്കുയിലേ
മെല്ലെ കാതിൽ ചൊല്ലൂ പ്രണയം കള്ളിപ്പൂങ്കുയിലേ

കൊഞ്ചും കുയിൽക്കിളിപ്പെണ്ണേ
കണ്ടൂ നിന്റെ കടക്കണ്ണു്

ലയമായ് നീ സ്വരജതിയായ്
ശ്രുതിയായ്‌ നീ പാടുകയായ്‌
നിറമായ്‌ മഴവില്ലൊളിയായ്
പുണരാൻ ഞാൻ ഉണരുകയായ്‌
പ്രിയനേ നീ വാ വനിയിൽ
തുണയായ് തണലായ്‌ അരികേ
മൃദുവായ് തഴുകാം കവിളിൽ
പടരാം ഞാൻ നിൻ ചൊടിയിൽ
മകരനിലാവിൽ വാനൊളി ചൂടിയ പ്രണയപ്പൂവല്ലേ
മോഹക്കുളിരിൽ തെന്നൽ വീശിയ മധുരക്കനിയല്ലേ

കൊഞ്ചും കുയിൽക്കിളിപ്പെണ്ണേ
കണ്ടൂ നിന്റെ കടക്കണ്ണു്
ചുണ്ടിൽ മിന്നും ചിരിപ്പൂക്കൾ
നെഞ്ചിൽ ചായാൻ എന്തു മോഹം

No comments

Theme images by imacon. Powered by Blogger.