Konchi Konchi Chirichaal Lyrics - Avatharam Malayalam Movie Songs


കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ
എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെയെൻ നിനവുകൾ നെഞ്ചിലൊതുക്കി ഞാൻ
ഒന്നു തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ്‌
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായ് ഹ

കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ

ഇലകളറിയുമോ ഇളം പൂക്കൾ കാണുമോ
തെന്നലിനുള്ളിലെഴും തീരാമോഹം
നുരകളറിയുമോ കുളിരലകൾ കാണുമോ
കരളിനുള്ളിലെഴും തീരാദാഹം
പൂക്കളും പുഴകളും അറിയില്ലല്ലോ
ഈ മിഴിയിലലിയും അനുരാഗ മധുരാലസ്യം
നമ്മൾ താനേ താനേ ഒന്നാകും കളിനിലാവിലോ
ഈ പ്രണയത്തിൻ മധു തേടി കൊതി തീരുമോ

കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ

യവനകഥയിലെ ഒരു സ്നേഹകവിതയോ
മദനകാവ്യമോ നീ ആരാണോ
ഹരിതവനികയോ ഘനശ്യാമസന്ധ്യയോ
നവ മേഘരാഗമോ നീ ആരാണോ
മണ്ണിലും വിണ്ണിലും താരോത്സവം
ഇനി ഇരവിലും പകലിലും രാഗോത്സവം
നമ്മൾ കാണേ കാണേ അറിയാതെ നിറങ്ങളാകവേ
ഈ അനുരാഗപ്പൂത്തിങ്കൾ കനിയാകുമോ

കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ
എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെയെൻ നിനവുകൾ നെഞ്ചിലൊതുക്കി ഞാൻ
ഒന്നു തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ്‌
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായ് ഹോ

കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ

LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

No comments

Theme images by imacon. Powered by Blogger.