VIDEO
ചന്ദന പൂമരത്തണലിലിരിക്കണ
ചെമ്പക നിറമുള്ള പൂമകളേ
അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ
അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ
പൂം പിറപ്പോലൊരു പൊൻകതിരിൽ
പൂം പിറപ്പോലൊരു പൊൻകതിരിൽ
മാതളപ്പൂവനം മലരിട്ട രാത്രിയിൽ
മന്മദ മലർ തേടി വന്നവനേ
പൂച്ചെണ്ട് പോലുള്ള കൽബിലെ കൂട്ടിലേ
പൂച്ചെണ്ട് പോലുള്ള കൽബിലെ കൂട്ടിലേ
പൂമ്പൊടി ചാലിച്ചു തന്നവനേ
പൂമ്പൊടി ചാലിച്ചു തന്നവനേ
താരക മല്ലികൾ പൂവിട്ട വാനിലെ
മാണിക്യ കൊട്ടാരം ഞാൻ ഒരുക്കാം
പൂമ്പൊടി ചാലിച്ചു തന്നവനേ
താരക മല്ലികൾ പൂവിട്ട വാനിലെ
മാണിക്യ കൊട്ടാരം ഞാൻ ഒരുക്കാം
കരളു തുന്നി തന്ന കസവ് റുമാലിലെ
കരളു തുന്നി തന്ന കസവ് റുമാലിലെ
കനവുമായ് നീയിങ്ങു പോരുകില്ലേ
കനവുമായ് നീയിങ്ങു പോരുകില്ലേ
പോരുകില്ലേ
ചന്ദന പൂമരത്തണലിലിരിക്കണ
ചെമ്പക നിറമുള്ള പൂമകളേ
വാനത്തെ പൊയ്കയിൽ താമരത്തോണിയിൽ
രാജകുമാരനായ് നീ വരുമ്പോൾ
വാനത്തെ പൊയ്കയിൽ താമരത്തോണിയിൽ
രാജകുമാരിയായ് നീ വരുമ്പോൾ
തങ്കക്കിനാവിന്റെ പൊൻമുകിൽ കാട്ടിലെ
തങ്കക്കിനാവിന്റെ പൊൻമുകിൽ കാട്ടിലെ
കണിമലർ നീ വന്നു ചൂടുകില്ലേ
കണിമലർ നീ വന്നു ചൂടുകില്ലേ
ചൂടുകില്ലേ
ചന്ദന പൂമരത്തണലിലിരിക്കണ
ചെമ്പക നിറമുള്ള പൂമകളേ
മാതളപ്പൂവനം മലരിട്ട രാത്രിയിൽ
മന്മദ മലർ തേടി വന്നവനേ
അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ
അന്തിമാനത്തിന്റെ കൽപ്പക തോപ്പിലേ
പൂം പിറപ്പോലൊരു പൊൻകതിരിൽ
പൂം പിറപ്പോലൊരു പൊൻകതിരിൽ
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!