കിളിമൈനേ തേനൂട്ട് - Oru Vadakkan Pennu Malayalam Movie Songs Lyrics


 
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്
ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട്
സ്വപ്‌നങ്ങൾ നല്ലോണമിനി കണ്ടോട്ട്

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്

വള്ളിമുല്ല പൂക്കുന്ന പോലെ 
കുഞ്ഞാവ കുഞ്ഞു വളർന്നു
വള്ളിമുല്ല പൂക്കുന്ന പോലെ 
കുഞ്ഞാവ കുഞ്ഞു വളർന്നു
വെള്ളിവെയിൽ മിന്നുന്ന നേരം 
പാദസരം കൊഞ്ചിയുണർന്നു

കണ്ണെറിഞ്ഞിന്നു വട്ടമിട്ടൊരു 
പൂവാലൻ തുമ്പീ
മെല്ലേ തൊട്ടുരുമ്മിയുണർത്തി 
നെഞ്ചിലേ പൂത്താലിക്കനവു

മഞ്ഞനൂലിലാലോലം മഞ്ഞനൂലിലാലോലം
മിന്നണിഞ്ഞു മന്ദാരം കേൾക്കാത്ത ഈണത്തിൽ
കല്യാണ കിന്നാരം 

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്

മുത്തുമണി കൊഞ്ചുന്ന പോലെ 
മുന്നാഴി മഴ പൊഴിഞ്ഞു
മാരിമുകിൽ കൂന്തലിലാരും
കാണാതെ പൂവിരിഞ്ഞു
മുത്തുമണി കൊഞ്ചുന്ന പോലെ 
മുന്നാഴി മഴ പൊഴിഞ്ഞു
മാരിമുകിൽ കൂന്തലിലാരും 
കാണാതെ പൂവിരിഞ്ഞു

കാറ്റു വന്നൊരീരാദ്യ 
രാവിന്റെ വാതിൽ ചാരുമ്പോൾ
പാട്ടു മൂളുവാൻ പാത്തു നിന്നുവോ 
പൂക്കൈത കുരുവീ
നെറ്റിമേലേ സ്വപ്നം പോൽ 
നെറ്റിമേലേ സ്വപ്നം പോൽ
പൂത്തുലഞ്ഞു സിന്ദൂരം 
അല്ലിനിലാവിൻ ഒരമ്പിളിക്കാനന്ദം

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്
മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്
ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട്
സ്വപ്‌നങ്ങൾ നല്ലോണമിനി കണ്ടോട്ട്
കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.