Ellolam Thari Ponnenthina Song Lyrics | Pattathi | എള്ളോളം തരി പൊന്നെന്തിനാ


 
എള്ളോളം തരി പൊന്നെന്തിനാ 
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ 
ചന്തം നിനക്കാടീ  
കണ്ടു കൊതിച്ചവർ 
ചെണ്ടും കൊണ്ടെന്നും 
പണ്ടുപണ്ടേ കറക്കാടീ
വണ്ട് പോലെ പറക്കാടീ

കല്ലുമാല കാതിൽ 
കമ്മലതില്ലേലും ആരാരും 
കണ്ണുവെച്ചു പോകും 
കന്നി കതിരാണെ 
കള്ളിമുള്ളു പോലെ 
മുള്ളുകളല്ലേലും മാളോരേ
കള്ളിയവളുടെ നുള്ളൊരു മുള്ളാണെ

എള്ളോളം തരി പൊന്നെന്തിനാ 
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ 
ചന്തം നിനക്കാടീ  
കണ്ടു കൊതിച്ചവർ 
ചെണ്ടും കൊണ്ടെന്നും 
പണ്ടുപണ്ടേ കറക്കാടീ
വണ്ട് പോലെ പറക്കാടീ

വെള്ളാരം കല്ലില്‍ മുത്തമിടും 
തെളിനീരാഴത്തിലെ മീനെത്തോടോ
ആറ്റിന്‍കരയിലെ ആറ്റക്കിളിത്തൂവല്‍ 
തൊപ്പി നിനക്കാടീ
ഉപ്പു ചതച്ചിട്ട മാങ്ങ നുണഞ്ഞ്
ചുണ്ടു രണ്ടും ചുവന്നോളേ
അനുരാഗം കടഞ്ഞോളേ

വെള്ളിപ്പാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളില്‍ 
വെള്ളിവെളിച്ചാണ്
മുല്ല കേറിപ്പൂത്ത വള്ളിപ്പടര്‍പ്പാണോ 
കാര്‍ക്കൂന്തല്‍
എണ്ണ മിനുക്കിയ ഞാവല്‍ കറുപ്പാണേ

എള്ളോളം തരി പൊന്നെന്തിനാ 
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ 
ചന്തം നിനക്കാടീ  
കണ്ടു കൊതിച്ചവർ 
ചെണ്ടും കൊണ്ടെന്നും 
പണ്ടുപണ്ടേ കറക്കാടീ
വണ്ട് പോലെ പറക്കാടീ

മുമ്പോരം വന്ന പൊന്നമ്പിളി 
അവള്‍‍ കണ്ണോരം കണ്ട കണ്ണാന്തളി
മിണ്ടിക്കഴിഞ്ഞാല് നെഞ്ചില്‍ 
മുറുകണ ചെണ്ടമേളത്താളം
ദൂരെ കൊടിപോലെ മോഹം കയറി 
പാറി പാറി കളിക്കാടീ
പാതിചോറു നിനക്കാടീ

ചൂളം വിളിച്ചിണ തേടിയ 
തൈക്കാറ്റും ആവോളം 
വേനല്‍ മഴയേറ്റ 
തേനിന്‍ കനിയേ നീ
കൊട്ടും കുരവയും 
ആളകളില്ലേലും പെണ്ണാളേ
കെട്ടിയിടാനൊരു താലിച്ചരടായി

എള്ളോളം തരി പൊന്നെന്തിനാ 
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ 
ചന്തം നിനക്കാടീ  
കണ്ടു കൊതിച്ചവർ 
ചെണ്ടും കൊണ്ടെന്നും 
പണ്ടുപണ്ടേ കറക്കാടീ
വണ്ട് പോലെ പറക്കാടീ

LYRICS IN ENGLISH

1 comment:

  1. Anonymous30 May, 2022

    സൂപ്പർ സോങ്ങ്

    ReplyDelete

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.