നീയേ മറയുകയാണോ | Neeye Song Lyrics | Anugraheethan Antony Movie Songs Lyrics


 
നീയേ മറയുകയാണോ
ആരോടും പറയാതെ
ഏതോ മറവിലെ നിഴലായി
നോവൊന്നും ചൊല്ലാതെ
കഥയറിയാതെ കനവെഴുതാതെ
ഇരുളിതിലൊരു നാളം 
തിരയുന്നു ഞാൻ
കരളെരിയുന്നു മിഴി നനയുന്നു
ഒരു നിമിനേരം നീയിതിലേ വരുമോ
കുളിരുമൊരീറൻ കാറ്റായ്
ആരോ എന്നെ തൊട്ടു

എൻ നെഞ്ചിനുള്ളിലുള്ളിലാരും 
കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും 
തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി 
കരുതിയതല്ലെ നിന്നെ

എൻ നെഞ്ചിനുള്ളിലുള്ളിലാരും 
കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും 
തൂവൽ കൂട്ടിനുള്ളിൽ
കുയിലിനു കാവലായി 
കരുതിയതല്ലെ നിന്നെ
നീയേ മറയുകയാണോ
ആരോടും പറയാതെ

ഉതിരുമീ കണ്ണീർ മണിയിൽ
പരിഭവമൊഴികൾ കലരും
തളരുമെൻ നെഞ്ചിൽ പിടയാൻ
ഒരു ചിരി വീണ്ടും തെളിയും

അലമാലതല്ലും കടലായതുള്ളം
അതിൽ വിങ്ങിയേതോ മൗനം
ഇനിയെത്ര ജന്മം എനിക്ക് നിൻറെ
മനസ്സിൽ മെല്ലെ ചായാൻ

എൻ നെഞ്ചിനുള്ളിലുള്ളിലാരും 
കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും 
തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി 
കരുതിയതല്ലെ നിന്നെ

എൻ നെഞ്ചിനുള്ളിലുള്ളിലാരും 
കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും 
തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി 
കരുതിയതല്ലെ നിന്നെ
നീയേ മറയുകയാണോ
ആരോടും പറയാതെ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.