പോകാതേ മിഴി നനഞ്ഞിടറി തൂവാതേ | മായാജാലമേ | Sarvam Maya Malayalam Movie Songs Lyrics


 
പോകാതേ മിഴി നനഞ്ഞിടറി തൂവാതേ
മായാതേ മനം പിടയുമൊരു നോവോടെ
കണ്ണാടിയെന്ന പോലെന്നെ കണ്ടതും
നിന്റെ  കണ്ണിലല്ലേ
ഞാൻ തനിയെ നിന്നതും 
കൂടെ വന്നു നീ ജീവനേകിയില്ലേ 

കൂരിരുളിൻ പടവിൽ 
മുന്നിൽ മിന്നി തെളിയാൻ
പൊന്നിൻ താരത്തിരിയായ് നീ
വിണ്ണിൽ നിന്നും പറന്നെൻ 
നെഞ്ചിൻ കൊമ്പിലിരുന്നേ
മാലാഖ പൂവിതളേ നീ

മായാജാലമേ മായാതെങ്ങുമേ
മായാജാലമേ മായാതെങ്ങുമേ

പോകാതേ മിഴി നനഞ്ഞിടറി തൂവാതേ
മായാതേ മനം പിടയുമൊരു നോവോടെ

വെറുതേ ഓർമ്മകൾ മഴ നനയും അതിൽ
തെളിയും നിൻ മുഖം കഥ പറയും
വേർപാടിൻ വേനൽ എരിയുന്നേ അതിൽ
നീയെന്ന തോന്നൽ കനലാകും
ഓമൽത്തൂവൽ ചിറകിൽ 
എന്നെ ചുറ്റും ചിരിയേ
കാണാക്കാറ്റായ് മറയാതേ
കൂടെ കൂടി തുടിച്ചും 
പാടിപ്പാടി പറഞ്ഞും
നീറും മൗനം  പകരാതേ

മായാജാലമേ മായാതെങ്ങുമേ
മായാജാലമേ മായാതെങ്ങുമേ

കൂരിരുളിൻ പടവിൽ 
മുന്നിൽ മിന്നി തെളിയാൻ
പൊന്നിൻ താരത്തിരിയായ് നീ
വിണ്ണിൽ നിന്നും പറന്നെൻ 
നെഞ്ചിൻ കൊമ്പിലിരുന്നേ
മാലാഖ പൂവിതളേ നീ

പോകാതേ മിഴി 
നനഞ്ഞിടറി തൂവാതേ
മായാതേ മനം 
പിടയുമൊരു നോവോടെ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.