August Club - Kathorthuvo jalakam

 PLAY THIS SONG

ആ രാവിലെ മന്ത്രണം....
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....
എന്തിനോ....
ആകാശമോർക്കുന്നു മഴയുടെ ഒരു വരി
തൂമഞ്ഞു ചൊല്ലുന്നു തരളമാം മൃദു മൊഴി..
പൊയ്പ്പോയ കാലത്തിൻ ഗാനാലാപനം
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം..

ദൂരേ വിജനമൊരു കോണിൽ
ഒരു നീർ മാതളം പൂത്ത പോൽ നീ...
ഏതോ വിവശകരമേകീ
വേരോളവും കുളിരോടെ...
ഋതുഭേദങ്ങൾ സുഗന്ധം കൈയിലേന്തി
ആദ്യാനുരാഗത്തിൽ ഇരവുകൾ പകലുകൾ
ആപാദമലിയുമ്പോൾ മധുരമാം മറവിയായ്....
ഏകാന്തയാമങ്ങൾ നിദ്രാവിഹീനമായ്
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....

വാനിൽ സുരഭിലമൊരു തേരിൽ
ഒരു ചന്ദ്രോദയം വന്ന പോൽ നീ
കാറ്റിൽ കുറുനിരകൾ പാറി...
ഒരു വാടാമലർ ചൂടിയാടി...
അനുരാഗത്തിൻ മരന്ദം നെഞ്ചിലേന്തി
കാണാതിരുന്നപ്പോൾ എരിയുമീ വേനലായ്‌
ഓർക്കാതിരുന്നപ്പോൾ മഴമുകിൽപ്പീലിയായ്
ഈറൻ ദിനാന്തത്തിൽ ആശാമേഘമായ്...
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....

No comments

Theme images by imacon. Powered by Blogger.