PLAY THIS SONG കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം.... കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം.... എന്തിനോ.... ആകാശമോർക്കുന്നു മഴയുടെ ഒരു വരി തൂമഞ്ഞു ചൊല്ലുന്നു തരളമാം മൃദു മൊഴി.. പൊയ്പ്പോയ കാലത്തിൻ ഗാനാലാപനം കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം.. ദൂരേ വിജനമൊരു കോണിൽ ഒരു നീർ മാതളം പൂത്ത പോൽ നീ... ഏതോ വിവശകരമേകീ വേരോളവും കുളിരോടെ... ഋതുഭേദങ്ങൾ സുഗന്ധം കൈയിലേന്തി ആദ്യാനുരാഗത്തിൽ ഇരവുകൾ പകലുകൾ ആപാദമലിയുമ്പോൾ മധുരമാം മറവിയായ്.... ഏകാന്തയാമങ്ങൾ നിദ്രാവിഹീനമായ് കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം.... വാനിൽ സുരഭിലമൊരു തേരിൽ ഒരു ചന്ദ്രോദയം വന്ന പോൽ നീ കാറ്റിൽ കുറുനിരകൾ പാറി... ഒരു വാടാമലർ ചൂടിയാടി... അനുരാഗത്തിൻ മരന്ദം നെഞ്ചിലേന്തി കാണാതിരുന്നപ്പോൾ എരിയുമീ വേനലായ് ഓർക്കാതിരുന്നപ്പോൾ മഴമുകിൽപ്പീലിയായ് ഈറൻ ദിനാന്തത്തിൽ ആശാമേഘമായ്... കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം....
No comments