മേലേ ചേലോടെ - ആങ്ഗ്രി ബേബീസ് ഇൻ ലൌ
മഴനിലാവായ് സ്നേഹം
ഈ വഴികൾ നീളേ നീർമണികൾ പെയ്തൂ
രാക്കുളിരിലേതോ പൂങ്കനവു നെയ്തൂ
കണ്ണാന്തുമ്പിപ്പെണ്ണിൻ കയ്യിൽ തങ്കത്താലം നല്‍കി
കന്നിത്തെന്നൽ കൂടെ കൊണ്ടേപോ
കണ്ണാൻ തുമ്പിപ്പെണ്ണിൻ കയ്യിൽ തങ്കത്താലം നല്‍കി
കന്നിത്തെന്നൽ കൂടെ കൊണ്ടേപോ
താനേ പെയ്യും ചെറുതാരങ്ങളീ കണ്ണുകൾ
തീരാ മധുരം തമ്മിലേകുന്നു തേനോർമ്മകൾ
കരുതലിൻ തീരങ്ങളിൽ കളമെഴുതി ഹൃദയം
മേലേ ചേലോടെ മധുമയ ചന്ദ്രോത്സവം
കാണാ കനവിൻ കുളിരോരുന്ന നേരങ്ങളിൽ
ഈറൻ വനിയിൽ കളിയാടുന്നു രാപ്പാടികൾ
ഇരുനിഴൽ ചേരുന്നൊരീ തണലിനിയഭയം
മേലേ ചേലോടെ മധുമയ ചന്ദ്രോത്സവം
മഴനിലാവായ് സ്നേഹം
ഈ വഴികൾ നീളേ നീർമണികൾ പെയ്തൂ
രാക്കുളിരിലേതോ പൂങ്കനവു നെയ്തൂ
കണ്ണാന്തുമ്പിപ്പെണ്ണിൻ കയ്യിൽ തങ്കത്താലം നല്‍കി
കന്നിത്തെന്നൽ കൂടെ കൊണ്ടേപോ
LYRICS IN ENGLISH


No comments