Thaane Pookum Lyrics In Malayalam - താനേ പൂക്കും പാട്ടിന്റെ വരികള്‍


താനേപൂക്കും നാണപ്പൂവേ
കാലംതെറ്റി വന്നതാണോ
കൂടുംകൂട്ടി പാടും മൈനേ
തേടും രാഗം എന്താണാവോ
തൂമഞ്ഞുവീഴും നിലാവിൽ
സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിന്റെ കാണാക്കരങ്ങൾ
വന്നെന്നെ മൂടുന്നിതാ
വർണ്ണങ്ങൾ പാകി വന്നതാണോ
മൗനങ്ങൾ പുൽകി നിന്നതോ

ഓളങ്ങൾ വന്നെത്തി ചാരേ
തീരങ്ങൾ മാഞ്ഞു പോകേ
മോഹങ്ങൾ പൂവിട്ടു നിന്നൂ
താരങ്ങൾ മേലേ

ഓളങ്ങൾ വന്നെത്തി ചാരേ
തീരങ്ങൾ മാഞ്ഞു പോകേ
മോഹങ്ങൾ പൂവിട്ടു നിന്നൂ
താരങ്ങൾ മേലേ

തൂമഞ്ഞുവീഴും നിലാവിൽ
സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിന്റെ കാണാക്കരങ്ങൾ
വന്നെന്നെ മൂടുന്നിതാ
വർണ്ണങ്ങൾ പാകി വന്നതാണോ
മൗനങ്ങൾ പുൽകി നിന്നതോ
താനേപൂക്കും നാണപ്പൂവേ
കാലംതെറ്റി വന്നതാണോ


LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.