ഇന്നലെയോളം പാട്ടിന്റെ വരികള്‍ - പ്രെയിസ് ദ ലോഡ്
മഞ്ജുനിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി
പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൽ താഴ്‌വാരങ്ങൾ
എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി
മുന്നിൽ സ്വപ്നം പോലേ
ആദ്യരാവിൻ ഓർമ്മപ്പൂക്കൾ ചൂടി
ആ മാലാഖപ്പെണ്ണേ നീ വാ വാ വാ
ഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ
ഏദൻ പൂങ്കാവായി ലോകം
ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജുനിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി
പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൽ താഴ്‌വാരങ്ങൾ
എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി
മുന്നിൽ സ്വപ്നം പോലേ
വസന്തങ്ങൾ മാഞ്ഞേ പോയ്
സുഗന്ധങ്ങൾ തോർന്നു പോയ്
മനസ്സിന്റെയോരത്തു് മരം പെയ്തു പിന്നെയും
ആ മഴയുടെ വിരലുകൾ തഴുകിയ രാവിൽ
സുരഭില മലരുകളുതിരുമ്പോൾ
ആ മദഭരലഹരികൾ വിതറിയ രാവിൻ
തരളിത കിസലയ തല്പത്തിൽ
വന്നിരുന്നു നീ വെൺപിറാവുപോൽ
ഉള്ളിനുള്ളിൽ നീ മഞ്ഞുതുള്ളിയായ്
ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജുനിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി
പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൽ താഴ്‌വാരങ്ങൾ
എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി
മുന്നിൽ സ്വപ്നം പോലേ
LYRICS IN ENGLISH


No comments