Translate

Nenjil Anuragam Lyrics - നെഞ്ചിലനുരാഗം - Adukkalayil Paniyundu Malayalam Movie Song Lyrics


 
നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരം
എന്നിലൊരു മോഹം കൂട്ട് തിരയുന്നതാരേ
മൊഴിയിലും മധുരമായ് മൗനങ്ങൾ പാടിയോ
ആരൊരാൾ ജീവനിൽ
ആർദ്രമായ്‌ പുൽകിയോ 
പറയാതെ അറിയുന്നുവോ
എന്നുള്ളിലുള്ള പ്രണയം

നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരം
എന്നിലൊരു മോഹം കൂട്ട് തിരയുന്നതാരേ

ഒരു പൂവിനുള്ളിൽ നിറയും വസന്തം
ഇനിയെന്നുമെൻ കൈകുമ്പിളിൽ പകരുന്നതാരോ
തണലായി നീയെൻ അരികത്തു നിൽക്കേ
ഇളവെയിലിലും കുളിരുന്നുവെൻ ഇടനെഞ്ചമാകെ..
പ്രാണനിൽ തഴുകുമൊരു കാറ്റുപോൽ
ഒഴുകുമീ വഴിയിലിനിയെൻ കൂട്ടിനായ്
എന്നും നീയെൻ ചാരേ

നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരം
എന്നിലൊരു മോഹം കൂട്ട് തിരയുന്നതാരേ

ഈറൻ നിലാവിൽ പെയ്യും കിനാവിൽ
ഇരുകൈകളാൽ പുണരുന്നുവെൻ മോഹങ്ങളാരോ
പ്രണയാർദ്രമിന്നേ നിമിഷങ്ങളെല്ലാം
മഴനൂലുപോൽ അലിയുന്നു ഞാൻ
ഈ രാവിലാകേ 
ഇനിയുമെൻ അരികിലില്ലെങ്കിൽ ഞാൻ
ഇതളുകൾ കൊഴിയുമൊരു 
ചെറുപൂവ് പോൽ
വീഴും മണ്ണിൽ മെല്ലേ

നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരം
എന്നിലൊരു മോഹം കൂട്ട് തിരയുന്നതാരേ
മൊഴിയിലും മധുരമായ് മൗനങ്ങൾ പാടിയോ
ആരൊരാൾ ജീവനിൽ
ആർദ്രമായ്‌ പുൽകിയോ 
പറയാതെ അറിയുന്നുവോ
എന്നുള്ളിലുള്ള പ്രണയം

LYRICS IN ENGLISH

No comments

Theme images by caracterdesign. Powered by Blogger.