Karayum Kadalum Lyrics - Azhakkadal Malayalam Movie Songs Lyrics


 
കരയും കടലും ഇണങ്ങും പിണങ്ങും
വീണ്ടും ചേരും താനേ പിരിയും
തീരാമോഹം പോലെ 

കരയും കടലും ഇണങ്ങും പിണങ്ങും

കനാകായലിൽ നിലാതൂവലായ്
മായുന്നു വാർതിങ്കൾ
ഇളം ചില്ലയിൽ മുളംചില്ലയിൽ
തേങ്ങുന്നു രാപ്പാടി
എവിടെ എവിടെ ജീവിതം
ഇന്നെവിടേ എവിടെ ജീവിതം
നോവുമായ് വിതുമ്പി വിങ്ങി 
വേദനിച്ചു വേദനിച്ചു
പാടി രാവിൻ തീരാസ്നേഹം 
ഓ ഓ

കരയും കടലും ഇണങ്ങും പിണങ്ങും

കടൽകാറ്റിലെ കനൽ ചൂടിലും
ഓളം തുളുമ്പുന്നു
നിഴൽക്കൂട്ടിലെ ഇരുൾക്കോണിലും
ഉള്ളം വിതുമ്പുന്നു
അകലെ അകലെ സന്ധ്യയും
അലിയാതലിയും വാനവും
നെഞ്ചിനോട് ചേർന്നണഞ്ഞു
ചുണ്ടിനോട് ചുണ്ടി ചേർന്നു
താനേ പാടി താനേ പാടി സ്നേഹം

കരയും കടലും ഇണങ്ങും പിണങ്ങും
വീണ്ടും ചേരും താനേ പിരിയും
തീരാമോഹം പോലെ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.