Kinavinte Minarathil Lyrics | കിനാവിന്റെ മിനാരത്തിൽ | Adaminte Makan Abu Malayalam Movie Songs Lyrics


 
കിനാവിന്റെ മിനാരത്തിൽ 
ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി 
ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ 
അനന്തമാം നീലവാനം
അളക്കാനും കൊതിക്കുന്നു 
മണിപ്പിറാവേ

കിനാവിന്റെ മിനാരത്തിൽ 
ഇരിക്കും പ്രാവേ

വെയിൽച്ചീളുകൾ 
വെള്ളി മണല്‍പ്പായയിൽ
വെയിൽച്ചീളുകൾ 
വെള്ളി മണല്‍പ്പായയിൽ
മനസ്സിലാശ കോർത്തു വച്ച 
മണികളെന്ന പോൽ
ജപമാലയാകവേ 
തുണയാകുമോ വരം

കിനാവിന്റെ മിനാരത്തിൽ 
ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി 
ഒരുക്കുന്നോ നീ

കിനാപ്പീലികൾ 
കൊച്ചു നിലാത്തുണ്ടുകൾ
കിനാപ്പീലികൾ 
കൊച്ചു നിലാത്തുണ്ടുകൾ
കരളിനുള്ളിൽ കൂട്ടിവച്ച 
പവിഴമുത്തുകൾ
തിരമാലപോലവേ 
കുതികൊള്ളുമീ മനം

കിനാവിന്റെ മിനാരത്തിൽ 
ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി 
ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ 
അനന്തമാം നീലവാനം
അളക്കാനും കൊതിക്കുന്നു 
മണിപ്പിറാവേ

കിനാവിന്റെ മിനാരത്തിൽ 
ഇരിക്കും പ്രാവേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.