Neerpalunku Mizhi Song Lyrics - നീര്‍പ്പളുങ്കു മിഴിചിമ്മി - Orange Movie Songs Lyrics
Neerpalunku Mizhi Lyrics
നീര്‍പ്പളുങ്കു മിഴിചിമ്മി
മഴ തോര്‍ന്ന നേരമിലമേലേ
വിരല്‍ കോര്‍ത്തു നിന്നു വഴിയോരം
നനയാതെ നമ്മളിവിടെ
രാവിലാരുമറിയാതെ
ചിറകാര്‍ന്നു വന്ന നിനവല്ലേ
നോവുമാത്മദലമൊന്നില്‍
കുറിമാനമാവുമോ
പടരുമതിഗൂഢനനവാലേ
മദഗന്ധമാര്‍ന്നു ഭൂമി
ഇളകിയതിലാടിയുറയാനായ്
ഇഴയുന്നിതെന്റെ സിരകള്‍
നീര്‍പ്പളുങ്കു മിഴിചിമ്മി
മഴ തോര്‍ന്ന നേരമിലമേലേ
വിരല്‍ കോര്‍ത്തു നിന്നു വഴിയോരം
നനയാതെ നമ്മളിവിടെ
പാതിരാവിതരുളുമീ
മഴയുടെ മൃദുപദതാളം
ദൂരെയാ തടശിലയില്‍
വന്നിടറിയ കടലലയായ്
പിന്‍നിലാവിനലയുമായ്
പിണയുമൊരനുപമ രാവില്‍
ഓരിതൾ തിരിയുമായിനി
പ്രിയ താരമേ പോരുമോ
ഞൊടിയിലതിലോലമുറവായി
ഒരു സ്വേദബിന്ദു നിന്നില്‍
വിരലുമറിയാതെയിഴപാകി
ഒരു ജീവതാളമുയിരില്‍
നീര്‍പ്പളുങ്കു മിഴിചിമ്മി
മഴ തോര്‍ന്ന നേരമിലമേലേ
വിരല്‍ കോര്‍ത്തു നിന്നു വഴിയോരം
നനയാതെ നമ്മളിവിടെ
ശാഖിയില്‍ പടരുമീ
ലതയുടെ നവമൊരു മൌനം
മൂടുമാതളിരിലകള്‍
വന്നഴകിതു പൊതിയുകയായ്
നിന്‍ നിഴല്‍ തണലില്‍ ഞാന്‍
നിറയുമൊരുടലളവാകാം
വേറിടാതെയനുയാത്രയായ്
പല ജന്മവും പോരുമോ
സരസ്സിലൊരഗാധ ലയമായി
കുളിരോളമൊന്നുണര്‍ന്നു
ഇരുഹൃദയമേകഗതിയായി
അതിലിന്നു മന്ദമൊഴുകീ
നീര്‍പ്പളുങ്കു മിഴിചിമ്മി
മഴ തോര്‍ന്ന നേരമിലമേലേ
വിരല്‍ കോര്‍ത്തു നിന്നു വഴിയോരം
നനയാതെ നമ്മളിവിടെ

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!