Innale Mayangumbol Song Lyrics ( ഇന്നലെ മയങ്ങുമ്പോള്‍ ) - Anweshichu Kandethiyilla
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു
ഓമനേ നീയെന്റെ അരികില്‍ വന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു മാടിവിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
No comments