Azhake Manjumani Song Lyrics - Ennennum Ormakkai
അഴകില്‍ മഞ്ഞുമണിപ്പൊൻകൊലുസ്സും ചാര്‍ത്തിയെന്‍
അരികെ നാണവുമായ് വന്നു നിന്നോളേ
മഴവിൽപ്പൂങ്കുലതന്‍ എഴുനിറപ്പൂവുകള്‍
പതിവായ് എന്‍ മുടിയില്‍ ചൂടിത്തന്നോനേ
നീ എന്നാണീ എന്നോമല്‍ ചിങ്കാരിയായേ
ഓ എന്നെ ഞാന്‍ കാണുന്ന കണ്ണാടിയായേ
നിന്നെ നടാടെ കണ്ടപ്പം ചിങ്കാരിയായേ
നീ എന്റേയും ചേലോലും കണ്ണാടിയായേ
അഴകില്‍ മഞ്ഞുമണിപ്പൊൻകൊലുസ്സും ചാര്‍ത്തിയെന്‍
അരികെ നാണവുമായ് വന്നു നിന്നോളേ
മഴവിൽപ്പൂങ്കുലതന്‍ എഴുനിറപ്പൂവുകള്‍
പതിവായ് എന്‍ മുടിയില്‍ ചൂടിത്തന്നോനേ
മാർകഴിക്കുളിരിൽ നിന്റെ മാറിലന്നൊരുനാൾ
ഇറ്റുചൂടിനു ചേര്‍ന്നൊതുങ്ങിയൊരാറ്റപ്പൈങ്കിളി ഞാന്‍
അന്തിച്ചെമ്മുകിലിന്‍ അഴകുള്ള നിന്‍ കവിളില്‍
ചുണ്ടുകൊണ്ടൊരു മിന്നിമിന്നണ പൊട്ടുകുത്തീ ഞാന്‍
കൊന്നകള്‍ തന്നല്ലോ കിങ്ങിണി മെയ്യാരം
ഞാനിട്ടു തന്നോട്ടേ താരകപൂണാരം
കൊതി തോന്നി വീണ്ടുമകലെ പഴയനാളിലെത്തുവാന്‍
തമ്മിലാദ്യം കണ്ട പുഴയും കടവുമൊന്നു കാണുവാന്‍
പിന്നെ കാനനത്തിങ്കളിൻ
ചിത്തിരത്തോണിയിലൊന്നിച്ചുരാവുറങ്ങാന്‍
അഴകില്‍ മഞ്ഞുമണിപ്പൊൻകൊലുസ്സും
ചാര്‍ത്തിയെന്‍
അരികെ നാണവുമായ് വന്നു നിന്നോളേ
മഴവിൽപ്പൂങ്കുലതന്‍ എഴുനിറപ്പൂവുകള്‍
പതിവായ് എന്‍ മുടിയില്‍ ചൂടിത്തന്നോനേ
ഞാറ്റുവേലയൊന്നില്‍ ചെറു ചേമ്പിലക്കുടയില്‍
ഓടിവന്നെന്റെ കൈക്കുറുമ്പിന്റെ
നോവറിഞ്ഞവൾ നീ
എന്റെ കണ്ണുകളില്‍ നിന്നു വീണമുത്തുകളും
കങ്കണപ്പൊട്ടും നിന്റെ നെഞ്ചിലു്
കാത്തു വെച്ചവന്‍ നീ
ഇത്തിരി കൊഞ്ചില്ലേ പെണ്ണെന്റെ കാതോരം
ഒത്തിരി കൂടല്ലേ ചെക്കന്റെ പുന്നാരം
ഒരുപാടു നമ്മള്‍ പിണങ്ങിയിണങ്ങി
കഴിഞ്ഞ നാളുകള്‍
അന്നു പാട്ടിലൂടെ മനസ്സു തുറന്നു
പറഞ്ഞ വാക്കുകള്‍
ഒളിച്ചു കേട്ടൊരു
കറുമ്പിപൂങ്കുയിലിണ്ടക്കു പാടണല്ലോ
അഴകില്‍ മഞ്ഞുമണിപ്പൊൻകൊലുസ്സും
ചാര്‍ത്തിയെന്‍
അരികെ നാണവുമായ് വന്നു നിന്നോളേ
മഴവിൽപ്പൂങ്കുലതന്‍ എഴുനിറപ്പൂവുകള്‍
പതിവായ് എന്‍ മുടിയില്‍ ചൂടിത്തന്നോനേ

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!