Nee Nilaavupol Song Lyrics (നീ നിലാവുപോല്‍ ) - Nee Ko Njaa Cha
നീ നിലാവുപോല്‍ ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്
സ്വപ്നസാനുവില്‍ ജീവനാളമായ്
നീ വിരല്‍ മീട്ടിയാലുണർന്നീടുമാത്മസാരംഗിയാവാനായ്
പാദതാളം തേടി ഞാനും പാതയില്‍ പാതിരാവനങ്ങളില്
ഓര്‍മ്മയാം പൂഞ്ചോലയില്‍ തോണിയായ് നീ പോരുമോ
ആയിരം രാവിലെ തേടലിന് സൌരഭം
ഓരിതള്‍ തുമ്പിലൂറുന്നിതാ
നീ നിലാവുപോല്‍ ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്
സ്വപ്നസാനുവില്‍ ജീവനാളമായ്
പ്രണയംപോല്‍ പ്രിയമേറും മധുവുണ്ടുവോ
ഹൃദയമേ മതിവരാതിനിയുമാ മാധവം
നുകരുവാനും വിതുമ്പി തിരകളായ് ഞാന്‍ തുളുമ്പി
കരയിലാളും കിനാവായി
നീ നിലാവുപോല്‍ ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്
സ്വപ്നസാനുവില്‍ ജീവനാളമായ്
നീ നിലാവുപോല്‍ ഈ നിലാവുപോല്‍
നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്
സ്വപ്നസാനുവില്‍ ജീവനാളമായ്
No comments