Kunjananthante Kada - Shararaandhal
ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം
കലരാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴ പോലെ
ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം
അരികിലെന്നാലുമൊരേകാന്തതയിൽ
പുലരിയും സന്ധ്യയും പോലെ
കടലും തിരയും പോലെ
പൂവണിയാതെയൊരാലിംഗനാവേഗം
നെഞ്ചോടു നെഞ്ചിൽ തുളുമ്പി നിന്നു
ശരറാന്തൽ മിഴിമായും
ഒരു രാവിൻ കരയിൽ നാം
മടിയിലെന്നാലുമൊരറിയാക്കനവായ്
ഇലകളും പൂക്കളും പോലെ
ഈ നിഴലും നിലാവും പോലെ
നാമറിയാതെയൊരായിരം വേരുകൾ
ആത്മാവിലാകെ പടർന്നു നിന്നു
ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം
കലരാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴ പോലെ
No comments