VIDEO
Oru Vaakkil Oru Paattil Hridayam Njaan Thannaalum Pranayam Muzhuvan Pakaraanaavumo Oru Nokkkil Manathaaril Kadalum Ennarinjaalum Kadalinjaazham Parayaanaavumo Ennaalum Kaathu Njaan Neeyenne Ariyaanaayi Orunaal Neeyen Sneham Kaanumo Eni Nin Mounam Mozhiyaay Maarumo Nin Janaloram Ithalchoodum Malaraay Njaan Ninnu Nin Mizhiyoram Palanaalum Kanavaay Njaan Vannu Ennumen Mukham Cherthuvachu Nin Chilluvaathilil Chithramezhuthi Njaan Orunaal Neeyen Sneham Kaanumo Eni Nin Mounam Mozhiyaay Maarumo Nin Anuvaadam Chiriyode Varnathirineettum Aa Nimishathin Padathaalam Ennum Thedi Njaan Raagachandrane Ere Naalukal Moodi Vakkuvaan Mukilinaavo Orunaal Neeyen Sneham Kaanumo Eni Nin Mounam Mozhiyaay Maarumo Oru Vaakkil Oru Paattil Hridayam Njaan Thannaalum Pranayam Muzhuvan Pakaraanaavumo Oru Nokkkil Manathaaril Kadalum Ennarinjaalum Kadalinjaazham Parayaanaavumo Ennaalum Kaathu Njaan Neeyenne Ariyaanaayi Orunaal Neeyen Sneham Kaanumo Ini Nin Mounam Mozhiyaay Maarumo
------------------ ഒരു വാക്കിൽ ഒരു പാട്ടിൽ ഹൃദയം ഞാൻ തന്നാലും പ്രണയം മുഴുവൻ പകരാനാവുമൊ ഒരു നോക്കിൽ മനതാരിൽ കടലും എന്നറിഞ്ഞാലും കടലിന്നാഴം പറയാനാവുമോ എന്നാലും കാത്തു ഞാൻ നീയെന്നെ അറിയാനായി ഒരുനാൾ നീയെൻ സ്നേഹം കാണുമോ ഇനി നിൻ മൌനം മൊഴിയായ് മാറുമോ നിൻ ജനലോരം ഇതൾ ചൂടും മലരായ് ഞാൻ നിന്നു നിൻ മിഴിയോരം പലനാളും കനവായ് ഞാൻ വന്നു എന്നുമെൻ മുഖം ചേർത്തുവച്ചു നിൻ ചില്ലുവാതിലിൽ ചിത്രമെഴുതി ഞാൻ ഒരുനാൾ നീയെൻ സ്നേഹം കാണുമോ ഇനി നിൻ മൌനം മൊഴിയായ് മാറുമോ നിൻ അനുവാദം ചിരിയോടെ വർണ്ണത്തിരിനീട്ടും ആ നിമിഷത്തിൻ പദതാളം എന്നും തേടി ഞാൻ രാഗച്ചന്ദ്രനെ ഏറെ നാളുകൾ മൂടി വയ്ക്കുവാൻ മുകിലിനാവുമോ ഒരുനാൾ നീയെൻ സ്നേഹം കാണുമോ ഇനി നിൻ മൌനം മൊഴിയായ് മാറുമോ ഒരു വാക്കിൽ ഒരു പാട്ടിൽ ഹൃദയം ഞാൻ തന്നാലും പ്രണയം മുഴുവൻ പകരാനാവുമൊ ഒരു നോക്കിൽ മനതാരിൽ കടലും എന്നറിഞ്ഞാലും കടലിന്നാഴം പറയാനാവുമോ എന്നാലും കാത്തു ഞാൻ നീയെന്നെ അറിയാനായി ഒരുനാൾ നീയെൻ സ്നേഹം കാണുമോ ഇനി നിൻ മൌനം മൊഴിയായ് മാറുമോ
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!