Mazhayil Nirayum Puzha Pole Song Lyrics - Parankimala Malayalam Movie Songs
മഴയില്‍ നിറയും പുഴ പോലെ
ഇളവെയിലില്‍ പകലിന്‍ ചിരി പോലെ
കാര്‍മുകിലില്‍ മഴവില്‍ക്കൊടി പോലെ
നിറയുകയാണെന്‍ ഹൃദയവനം
പ്രിയസഖി നീ അണയേ ചാരേ
മഴയില്‍ നിറയും പുഴ പോലെ
ഇളവെയിലില്‍ പകലിന്‍ ചിരി പോലെ
നീലനിലാവിലലിഞ്ഞ വികാര -
മൊഴിഞ്ഞു മറഞ്ഞൊരു രാവുകളില്‍
ചുംബനമേറ്റു വിടര്‍ന്നൊരു ചെമ്പക -
മുല്ലയിലൂറിയ തേനലയില്‍
പാറിവരും പതിവായി വരും
മൃദുശ്യാമമനോഹര ശലഭം നീ
ജന്മമതില്‍ പല ജന്മമതില്‍
ഇനിയെന്നും പിരിയാ പ്രണയം നീ
മഴയില്‍ നിറയും പുഴ പോലെ
ഇളവെയിലില്‍ പകലിന്‍ ചിരി പോലെ
ദേവസുഗന്ധമലിഞ്ഞൊരു ശയ്യയില്‍
കാമുകകാമന തഴുകുമ്പോള്‍
ഈറനണിഞ്ഞകലേയൊരു ചന്ദ്രിക
തേങ്ങലൊതുക്കി മയങ്ങുമ്പോള്‍
അമ്പുകളില്‍ മലരമ്പുകളില്‍
ശരശയ്യകള്‍ നെയ്യും ചന്തം നീ
രാഗിണിയായ് അനുരാഗിണിയായ്
എന്‍ പ്രാണനില്‍ അലിയും പ്രണയം നീ
മഴയില്‍ നിറയും പുഴ പോലെ
ഇളവെയിലില്‍ പകലിന്‍ ചിരി പോലെ
നിറയുകയാണെന്‍ ഹൃദയവനം
പ്രിയസഖി നീ അണയേ ചാരേ
മഴയില്‍ നിറയും പുഴ പോലെ
ഇളവെയിലില്‍ പകലിന്‍ ചിരി പോലെ

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!