Katta Methiyadi Song Lyrics In Malayalam - കറ്റ മെതിയടി ഗാനത്തിന്റെ വരികള്‍
മഴക്കാറൊഴിഞ്ഞങ്ങു പോയെടീ
കറ്റ മെതിയെടി പൈങ്കിളി
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
ചേറ്റുനീരിന്‍ മണ്ണിതില്‍ പുതുകാലമോ വരവായിതാ
ചേറ്റുനീരിന്‍ മണ്ണിതില്‍ പുതുകാലമോ വരവായിതാ
കറ്റ മെതിയെടി പൈങ്കിളി
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
മാറ്റുവിന്‍ ചട്ടങ്ങളെയെന്നേറ്റു പാടാന്‍ നേരമായി
മാറ്റുവിന്‍ ചട്ടങ്ങളെയെന്നേറ്റു പാടാന്‍ നേരമായി
വയലു നിറയെ അറിവു വിളയും
കതിരു കൊയ്യാന്‍ ഇതിലെ വരൂ നീ
നേരു പാകിയ ഭൂവിതില്‍ ഉയിരാണു നാമതറിഞ്ഞനി
വേല ചെയ്യും വേലയെല്ലാം പൊരുതി നേടിടാം
തമ്പിരാന്റെ കോട്ടയാകെ ചിതറി മാറുകയായ്
പാരിതില്‍ മനുജനായ് ഉയരുവാന്‍ സമയമായ്
പുതിയ സൂര്യനിതിവിടെ നിറയുകയായ്
കറ്റ മെതിയെടി പൈങ്കിളി
മഴക്കാറൊഴിഞ്ഞങ്ങു പോയെടീ
പെണ്മയിവിടെ പെരുമയാകും പുതുവസന്തമിതരികെയാകും
നാടുണര്‍ന്നതു കണ്ടിടാം നിലം തോളുരുമ്മി ഒരുക്കിടാം
മാനവന്നൊരു ജാതിയെന്നൊരു നീതി കേട്ടിതാ
കോലകത്തെ കോമരങ്ങള്‍ ഇടറി വീഴുകയായ്
വിണ്ണിതില്‍ താരമായ് തെളിയുവാന്‍ നേരമായ്
പുതിയ ചന്ദ്രിക ഒഴുകി നിറയുകയായ്
കറ്റ മെതിയെടി പൈങ്കിളി
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
ചേറ്റുനീരിന്‍ മണ്ണിതില്‍ പുതുകാലമോ വരവായിതാ
ചേറ്റുനീരിന്‍ മണ്ണിതില്‍ പുതുകാലമോ വരവായിതാ
LYRICS IN ENGLISH
CHANGE LYRICS - വരികള്‍ തിരുത്താം


No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!