Puthanilanjikk Song Lyrics In Malayalam ( Version 2 ) - പുത്തനിലഞ്ഞിക്കു് പാട്ടിന്റെ വരികള്‍
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെ ഈ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
മാണിക്യകണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ
കണ്ണാടിക്കവിളിലെ മാതളപ്പൂ ചോദിക്കാൻ
മൈലാഞ്ചി തോപ്പിലിന്നാ മാരൻ വന്നൂ തേനാളേ
മാണിക്യകണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ
പുത്തനിലഞ്ഞിക്കു് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെ ഈ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
മാണിക്യകണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ
കഞ്ചകപ്പൂമാരനെ കാണാൻ നെഞ്ചുലഞ്ഞു നിന്നു നീ
കള്ളനവനൊന്നു വന്നാലോ തണ്ടൊടിഞ്ഞ താമര
താനേ പൂ ചൊരിയും ചെമ്പകപ്പൂന്തോപ്പിനുള്ളിൽ
രാവിൽ വന്നണയും പനിമതി പാലൊളി നീ
നാളെ നിന്നറയിൽ കുളിർകാറ്റോടി വരും
കൂടെ പൂങ്കുയിലിൻ ഈണം തേടി വരും
മറിമാനേ ഇളമാനേ മണിമുത്തേ വരു പൊന്നേ തേനേ
മാണിക്യകണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ
പുത്തനിലഞ്ഞിക്കു് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെ ഈ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
മാണിക്യകണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ
ഏഴുനിലപന്തലിനുള്ളിൽ കേഴമാനായ് ചെല്ലു നീ
ഖൽബിലുള്ള കറുക നൽകാനായ് നിന്നരികിൽ വന്നൊരാൾ
പീലിക്കാർമുടിയിൽ കസവണിമക്കനയോ
ഏറും പൂതികളോ കളിചിരി ഇക്കിളിയോ
നാളെ നിന്നരികിൽ കനവിൻ തോണി വരും
ഓരോ കുമ്പിളിലും ഏറെ തേൻ നിറയും
മറിമാനേ ഇളമാനേ മണിമുത്തേ വരു പൊന്നേ തേനേ
മാണിക്യകണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ
പുത്തനിലഞ്ഞിക്കു് പൂ വിരിഞ്ഞേ
മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ
നാളെ ഈ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി
മാണിക്യകണ്ണാളേ റങ്കിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ
LYRICS IN ENGLISH
CHANGE LYRICS - വരികള്‍ തിരുത്താം


No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!