മൂളിയോ വിമൂകമായ് - Karmayodha Malayalam Movie Song Lyrics


 
മൂളിയോ വിമൂകമായ്
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ
കേൾക്കുമോ വിദൂരമായ്
മുൻപു ഞാന്‍ മീട്ടി നിന്‍ മേഘരാഗം
മായല്ലേ ചിലമ്പണിഞ്ഞ മഴയല്ലേ
ചൊരിയട്ടെ ചിരിയിലതു മുതിരട്ടെ
നിലാമയില്‍പ്പീലികള്‍ ചൂടിനിന്നു
അതായിരുന്നെന്‍ മനസ്സാരറിഞ്ഞു
മൂളിയോ വിമൂകമായ്
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ

ഉള്ളാലെ നുള്ളും സ്നേഹം നീ
തീരാതെ നോവും മുള്ളല്ലേ
തേനൂറും മൂവന്തിക്കനി നീയല്ലേ
കാണാതെ കാണും കാറ്റല്ലേ
മിണ്ടാതെ മിണ്ടും മിന്നായം
പിരിയുന്നു ഏകാകിയാം നീ താരം
ചെറുതാം ചിറകിന്‍ അലനീന്തി മെല്ലെ
നീ നീങ്ങുകയാണൊരു ഭാവഗീതം
മൂളിയോ വിമൂകമായ്
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ

തേടുന്നു തീനാളം നീളെ
തിരയുന്നു തിരതല്ലും പോലെ
പറയാമോ ഏതാണേകാന്ത വീഥി
തെളിയുന്നു എന്നില്‍ മൺദീപം
പിടയുന്നു കണ്ണീർക്കതിരേ നീ
ഈ നെഞ്ചില്‍ ഊഞ്ഞാലാടുന്ന യാമം
അകലെ അലിയുന്നതിലോല സന്ധ്യേ
ഇനി ആവഴി പോരുമോ ഇന്ദുലേഖേ
മൂളിയോ വിമൂകമായ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.