നീലശലഭമേ നീയണയുമോ | Charminar Malayalam Movie Songs Lyrics


 
പരിപാലയ രഘുനാഥാ 
പരിപാലയ രഘുനാഥാ 
ഹരിനാമ സ്‌മാരണാമ്പുലു 
വിരലാവുര രഘുനാഥാ 
പരിപാലയ രഘുനാഥാ 
പരിപാലയ രഘുനാഥാ 

നീലശലഭമേ നീയണയുമോ
എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ എൻ ഹൃദയമേ

ഏതു നിമിഷവും 
എൻ നിനവുകൾ വിലോലമായ് 
നിനക്കായ് ഉരുകിടുമെൻ
സ്വരമിനിമേൽ നീ അറിയുമോ

നീലശലഭമേ നീയണയുമോ
എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ

ഭാവനാ ഭേത ചതുരേ 
ഭാമിനിസന്നു തപതേ
ഭാവനാ ഭേത ചതുരേ 
ഭാമിനിസന്നു തപതേ
കൈവല്യ വിതരണകരേ 
കാക്ഷിതാഃ ഫല പ്രദകരേ 
കൈവല്യ വിതരണകരേ 
കാക്ഷിതാഃ ഫല പ്രദകരേ 
ശ്രീ വരലക്ഷമീ

പുലരികളുടെ കതിരിൻ
ഒളി തഴുകിയ മൗനത്തിൻ
ചിറകടിയിനി നീ കേൾക്കാമോ
ഒരു മറുമൊഴിയിതളിൻ നിറമേ
നിറമെഴുതിയ സ്നേഹത്തിൻ
ഹിമകനികകൾ നീ ഏകാമോ

വേനലകലുവാൻ 
മഴയുടെ വിരൽ തലോടുവാൻ
കൊതിയാർന്ന മനവുമായ്
ഇന്നൊഴുകിടുന്നു ഞാനിതിലേ
ഏതു നിമിഷവും 
എൻ നിനവുകൾ വിലോലമായ് 
നിനക്കായ് ഉരുകിടുമെൻ 
സ്വരമിനിമേൽ നീ അറിയുമോ

നീലശലഭമേ നീയണയുമോ
എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ

പരിപാലയ രഘുനാഥാ 
പരിപാലയ രഘുനാഥാ 
ഹരിനാമ സ്‌മാരണാമ്പുലു 
വിരലാവുര രഘുനാഥാ 
പരിപാലയ രഘുനാഥാ 
പരിപാലയ രഘുനാഥാ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.