Akale Oru Tharakam Lyrics - അകലെയൊരു താരകമായെന്നുയിരിന്നുയിരേ - 9 (Nine) Malayalam Movie Song Lyrics


 
അകലെയൊരു താരകമായെന്നുയിരിന്നുയിരേ 
വരുമോ നീ 
അഴകിലൊരു പുഞ്ചിരിയേകി 
നിറവും പകലും നിറയൂ നീ 

ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ 
ജീവതാളമായ് മാറിയെങ്കിലും 
മാഞ്ഞതെന്തിനോ ഒരു നാളിൽ 

അകലെയൊരു താരകമായെന്നുയിരിന്നുയിരേ 
വരുമോ നീ 
അഴകിലൊരു പുഞ്ചിരിയേകി 
നിറവും പകലും നിറയൂ നീ 

കൊഴിയുകില്ല നമ്മളെന്നു നീ   
പലകുറിയും കാതിലോതിയേ 
അത് മറന്നുപോകയോ നീ 
അകലെയെൻ ഹൃദയമേ 
മുകിലുകളിൽ മാരിവില്ലുപോൽ 
ഞൊടിയിടയിൽ മാഞ്ഞുപോയി നീ 
മിഴിനിറയെ നിന്റെ ഓർമ്മയേരിയവേ 
എവിടെ നീ 

ഈ ജന്മമെന്തിനോ നീളുകയോ 
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ 
നിൻ വിരഹമെന്നിലായ് നീറുകയോ
എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ  

ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ 
ജീവതാളമായ് മാറിയെങ്കിലും 
മാഞ്ഞതെന്തിനോ ഒരു നാളിൽ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.