Jeevante Jeevanay Lyrics - ജീവന്റെ ജീവനായ് നീ - Sameer Movie Song Lyrics


 
ജീവന്റെ ജീവനായ് നീ അണഞ്ഞൂ 
വാനവും ഭൂമിയും പൂവണിഞ്ഞൂ 
ഏതോ കിനാവിലായ് ഞാനലിഞ്ഞൂ 
മാരിവിൽ ചേലോത്ത് നീ വിരിഞ്ഞൂ 

സൂഫി സംഗീതത്തിൻ ഓരിശ പാടുമ്പോൾ
സ്വർഗ്ഗീയ ഹൂറിയായ് 
നിന്റെ കണ്ടോട്ടേ 
കാലങ്ങൾ ഞാൻ മറന്നോട്ടേ

ഞാനൊന്നു കണ്ടോട്ടേ ഞാനൊന്നു കണ്ടോട്ടേ 
ഗസലിന്റെ ഈണം ചേർന്നുള്ള താരകമേ

ജനൽ വഴി കവിതകൾ പറന്നൊഴുകി
കൈവളകൾ കിലു കിലെ ചിരി തുടങ്ങീ
ആ ചുവരിൻ സുവർക്കത്തിനിതളുകൾ 
അകതാരിൽ ഉറവത്തെ രസമുല്ല തണലൊരുക്കീ

ജന്മസാഫല്യമേകള്ളാ...

ഈ ധന്യവേളയിൽ ഹാരമായ് ചാർത്തൂ
ഇഷ്ക്കിന്റെ റാഹത്ത് പ്രിയ പാദുഷാ നീ
ഇഷ്ക്കിന്റെ റാഹത്ത് പ്രിയ പാദുഷാ നീ 
കാതോർക്കുമോ എന്നിലേ മൗനഗീതം
നീ നൽകുമോ കൽബിലേ പട്ടുറുമാൽ
ചാരത്തു ഞാൻ വന്നിതാ കണ്മണീ നിൻ 
സ്നേഹത്തിനായ് ഏറെയായ് കാത്തു നിൽക്കുന്നു

ജനൽ വഴി കവിതകൾ പറന്നൊഴുകി
കൈവളകൾ കിലു കിലെ ചിരി തുടങ്ങീ
ആ ചുവരിൻ സുവർക്കത്തിനിതളുകൾ 
അകതാരിൽ ഉറവത്തെ രസമുല്ല തണലൊരുക്കീ
ജന്മസായൂജ്യമേകള്ളാ യാ അള്ളാ...

LYRICS IN MALAYALAM

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.