Kuttikurumba Song Lyrics - Varane Avashyamund Malayalam Movie Songs Lyrics


 
കുട്ടിക്കുറുമ്പാ കൊമ്പുള്ള വമ്പാ 
അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് 
വന്നതാര്
നിന്നെ മെരുക്കാൻ അക്കയ്യിലുണ്ടേ
മാണിക്യചെപ്പിൽ സ്നേഹത്തിൻ 
തീരാനീര് ഇളനീര് 

അതിലേ ഇതിലേ നീ കാട്ടും നിന്റെ കുറുമ്പും 
കളിയായി കരുതാൻ നിന്റെ 
ഏട്ടനെപ്പോലിനി ആരാര്

കുട്ടിക്കുറുമ്പാ കൊമ്പുള്ള വമ്പാ 
അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് 
വന്നതാര്

മിന്നുന്നൊരു കണ്ണുള്ളതാരാ 
കള്ളനോട്ടം നോക്കുന്നതാരാണിതാരാ   
പെണ്ണിവളിതാരാ 
മേലെ എത്താക്കൊമ്പിൽ ഏറിടുന്നോള് 
കുഞ്ഞുറുമ്പിൻ കൂടൊന്നു കണ്ടാൽ 
മെല്ലെ ചാഞ്ഞു നിൽക്കും 
തേന്മാവിൻ ചില്ല ചാടിയിറങ്ങുന്നോള് 

കളി പറഞ്ഞാൽ തെല്ലൊന്നിടഞ്ഞാൽ 
കണ്ണു ചുവപ്പിച്ചു പാഞ്ഞു വരുകിലും 
അലിയും തേനായ് അരികെ
കുട്ടിക്കുറുമ്പി കൊഞ്ചുന്ന കള്ളി 
അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് 
വന്നതാര്

നാവെരിയും കാന്താരി പോലെ 
തൊട്ടാൽ പൊള്ളും തീക്കനൽ പോലെയൊരുത്തി 
ഇവൾക്കെന്തു പറ്റി 
താനെ കെട്ടും മട്ടും മാറിത്തുടങ്ങി 
വന്നു കൂട്ടു കൂടി തുടങ്ങി ഇന്നോ 
ഇല്ലാക്കഥയാണെന്നാലും കേൾക്കാൻ ഇഷ്ടം വന്നോ  

ഒളിച്ചിരിക്കാൻ ഓടി മറയാൻ 
ഇനിയാവില്ലെന്നെപ്പെഴോ  തോന്നിത്തുടങ്ങിയോ 
പതിയേ ചായാൻ കൊതിയോ 
കുട്ടിക്കുറുമ്പി കൊഞ്ചുന്ന കള്ളി 
അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് 
വന്നതാര്

നിന്നെ മെരുക്കാൻ അക്കയ്യിലുണ്ടേ
മാണിക്യചെപ്പിൽ സ്നേഹത്തിൻ 
തീരാനീര് ഇളനീര് 
അതിലേ ഇതിലേ നീ കാട്ടും നിന്റെ കുറുമ്പും 
കളിയായി കരുതാൻ നിന്റെ 
അമ്മയെപ്പോലിനി ആരാര്

കുട്ടിക്കുറുമ്പി കൊഞ്ചുന്ന കള്ളി 
അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് 
വന്നതാര്

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.