Malayude Mukalil Song Lyrics - മലയുടെ മുകളിൽ - Vaanku Malayalam Movie Songs Lyrics


 
സുബ് ഹാനള്ളാ അൽഹം ദുലില്ലാ
സുബ് ഹാനള്ളാ അൽഹം ദുലില്ലാ

മലയുടെ മുകളിൽ മഞ്ഞു തുളുമ്പും 
മുനി കേൾക്കുന്നു
കാറ്റിന്നിടയിൽ മരങ്ങളെല്ലാം 
ഉണർന്നു നിൽക്കുന്നു
കാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേ
കാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ

സുബ് ഹാനള്ളാ അൽഹം ദുലില്ലാ
സുബ് ഹാനള്ളാ അൽഹം ദുലില്ലാ
ലാ ഇലാഹാ ഇല്ലള്ളാഹു അള്ളാഹു അക്‌ബർ
ലാ ഇലാഹാ ഇല്ലള്ളാഹു അള്ളാഹു അക്‌ബർ

ആരാണോ നീ ഞാനാണല്ലോ നീ
നീയാണല്ലോ ഞാൻ മണ്ണാണല്ലോ ഞാൻ
മഴയാണല്ലോ വെയിലാണല്ലോ
പകലാണല്ലോ നീ അഴലാണല്ലോ ഞാൻ

ഉയിരേകു നീ ഉടലാണല്ലോ ഞാൻ
നിസ്കാര പായിൽ തിരുനെറ്റി ചേർത്ത്
മണലാഴങ്ങൾ മറുതീരങ്ങൾ കടലാഴങ്ങൾ 
ഞാൻ കാണാറുണ്ടല്ലോ

മലയുടെ മുകളിൽ മഞ്ഞു തുളുമ്പും 
മുനി കേൾക്കുന്നു
കാറ്റിന്നിടയിൽ മരങ്ങളെല്ലാം 
ഉണർന്നു നിൽക്കുന്നു
കാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേ
കാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.