Vathikkalu Vellaripravu Lyrics - വാതുക്കല് വെള്ളരിപ്രാവ് വരികള്‍ - Sufiyum Sujatayum Song Lyrics
വാക്ക് കൊണ്ട് മുട്ടണ കേട്ട്
വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്
തുള്ളിയാമെന്നുള്ളില് വന്ന്
നീയാം കടല് പ്രിയനേ
നീയാം കടല്
മൗലാ മൗലാ ഇർഹം ലെന
യഹദിനാ ഹുബ്ബൻ ലെന
മൗലാ മൗലാ ഇർഹം ലെന
യഹദിനാ ഹുബ്ബൻ ലെന
വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്
കാറ്റ് പോലെ വട്ടം വെച്ച്
കണ്ണിടയിൽ മുത്തം വെച്ച്
ശ്വാസമാകെ തീ നിറച്ച്
നീയെന്ന റൂഹ് റൂഹ്
ഞാവൽപ്പഴക്കണ്ണിമയ്ക്കുന്നേ
മയിലാഞ്ചിക്കാട്
അത്തറിന്റെ കുപ്പിതുറന്നേ
മുല്ല ബസാറ്
ദിക്കറ് മൂളണ തത്തകളുണ്ട്
മുത്തുകളായവ ചൊല്ലണതെന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിൻ തുണ്ട്
പ്രിയനേ പ്രേമത്തിൻ തുണ്ട്
വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്
നീർച്ചുഴിയിൽ മുങ്ങിയിട്ട്
കാൽക്കൊലുസ്സിൽ വന്ന് തൊട്ട്
വെള്ളിമീനായ് മിന്നണ്‌ണ്ട്
നീയെന്ന റൂഹ് റൂഹ്
ജിന്ന് പള്ളി മുറ്റത്തു വന്നേ
മഞ്ഞവെളിച്ചം
വേദനയും തേൻതുള്ളിയാകും
പ്രേമത്തെളിച്ചം
ഉള്ളു നിറച്ചൊരു താളിനകത്ത്
എന്നെയെടുത്ത് കുറിച്ചൊരു കത്ത്
തന്നു നിനക്ക് ഒന്നു തുറക്ക്
ഞാനെന്നൊരേട് പ്രിയനേ
ഞാനെന്നൊരേട്
വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്
മൗലാ മൗലാ ഇർഹം ലെന
യഹദിനാ ഹുബ്ബൻ ലെന
LYRICS IN ENGLISH

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!