ആത്മാവിലെ ആനന്ദമേ | മായാക്കിനാവിൻ മഴയാകുമോ നീ | Sajeer koppam
കാണുന്നിലാവിൽ മായാതെ മാഞ്ഞോ
മായാക്കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായ് മാറൂ
ആത്മാവിലെ ആനന്ദമേ
ആരാരുമറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായ്
അലയുന്നൊരെരി വേനൽ പ്രണയാർദ്രമേ
നീയെൻ നെഞ്ചിൻ പൊൻ വാതിൽ
മിന്നുന്നൊരഴകാർന്നൊരലിവിന്റെ ഉയിരാകുമോ
നീ കനിവായിതെളിയുന്നൊരാകാശ-
ചെരുവിൽ ഞാൻ അലയുന്നൊരലിയായിടാം
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുന്നിലാവിൽ മായാതെ മാഞ്ഞോ
ചഷഷകമായ് ഒഴുകുമോ
പ്രാണനിൽ നിന്നരുരാഗം
അമൃതമായ് നിറയുമോ
നോവുമാത്മരാഗത്തിൽ
നീ ദീപ്തമായ് നീ ശ്വാസമായ്
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുന്നിലാവിൽ മായാതെ മാഞ്ഞോ
ഇരവിലും പകലിലും
ഉയിരുതേടും തുടിതാളം
ഉദയമായ് ഉണർവുമായ്
കിരണമായ് അണയു നീ
നീ നാദമായ് നീ താളമായ്
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുന്നിലാവിൽ മായാതെ മാഞ്ഞോ
മായാക്കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായ് മാറൂ
ആത്മാവിലെ ആനന്ദമേ
ആരാരുമറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായ്
അലയുന്നൊരെരി വേനൽ പ്രണയാർദ്രമേ
നീയെൻ നെഞ്ചിൻ പൊൻ വാതിൽ
മിന്നുന്നൊരഴകാർന്നൊരലിവിന്റെ ഉയിരാകുമോ
നീ കനി വായിതെളിയുന്നൊരാകാശ
ചെരുവിൽ ഞാൻ അലയുന്നൊരലിയായിടാം
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുന്നിലാവിൽ മായാതെ മാഞ്ഞോ

1 comment
super..
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!