മഴതൊടാ മുകിലുപോൽ | Mazha Thodaa Lyrics | Lalbagh Malayalam Movie Songs Lyrics
മഴതൊടാ മുകിലുപോൽ
അകലെ നീ
അതിരെഴാ ജലധിയായ്
അരികെ ഞാൻ
ഓരോ നീർകണം
നീയായ് പെയ്തിടാൻ
താഴെ മേഘമായ്
മാറി ഞാൻ
നാമൊന്നായി തോർന്നിടാം
ഇനിയോർമതൻ ചിറകിലാർദ്രമാം
കണിക നീ തൂവൽ നീ
ഈ വാനം നീ
നീയെൻ മൗനം വാങ്ങുമോ
മഴതൊടാ മുകിലുപോൽ
അകലെ നീ
അതിരെഴാ ജലധിയായ് അരികെ ഞാൻ
നിഴലുമാഞ്ഞിടാൻ
വഴിയിലേകനായ്
ഞനൊരാൾ മാത്രമായ്
ഈ യാത്രയിൽ
നീയെൻ ജന്മം തേടുമോ
മഴതൊടാ മുകിലുപോൽ
അകലെ നീ
അതിരെഴാ ജലധിയായ്
അരികെ ഞാൻ
ഓരോ നീർകണം
നീയായ് പെയ്തിടാൻ
താഴെ മേഘമായ്
മാറി ഞാൻ
നാമൊന്നായി തോർന്നിടാം
LYRICS IN ENGLISH

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!