ഒരുകുറി കണ്ടു നാം | Oru Kuri Kandu Naam Lyrics | Vellam Malayalam Movie Songs Lyrics


 
ഒരുകുറി കണ്ടു നാം 
പിരിയുന്ന നേരം നിൻ
മിഴികളിലെൻ മനം മറന്നു വെച്ചു
തിരികേ വന്നെടുക്കുവാൻ 
നോക്കിയപ്പോൾ 
നീയോ ഇമയുടെ വാതിലും 
പൂട്ടി വെച്ചു
നിൻറെ പടിയരികിൽ 
ഞാനോ കാത്തുനിന്നു

ഇരുളൊന്നു വെളുത്തില്ലേ 
ഇമചിമ്മി തുറന്നില്ലേ
ഇനിയെന്തേ താമസം പളുങ്കു പെണ്ണേ
മനസ്സിൻറെ കിണ്ണം നീ 
തിരിച്ചു തന്നില്ലെങ്കിൽ
മറന്നവയൊക്കെ ഞാനോർത്തെടുക്കും
നിൻ മുഖമല്ലാതേ മറ്റുള്ളതെല്ലാമെന്നിൽ
വെള്ളത്തിൽ വരച്ച വരപോൽ 
മാഞ്ഞു പോയി

പലവട്ടം തിരഞ്ഞില്ലേ 
ഇമവെട്ടി കുടഞ്ഞില്ലേ
എവിടെൻ്റെ മാനസം 
പറയു പെണ്ണേ
മിഴിക്കായലോളത്തിൽ 
മഷിക്കട്ടപോലയ്യോ
തിരിച്ചിങ്ങു കിട്ടാതേ വീണലിഞ്ഞോ
എന്തിനി ചെയ്യാനോ 
നീയെന്ന ചിന്തക്കുള്ളിൽ
ജീവിതം മുഴുവനും ഞാനിരിക്കാം

ഒരുകുറി കണ്ടു നാം 
പിരിയുന്ന നേരം നിൻ
മിഴികളിലെൻ മനം മറന്നു വെച്ചു
തിരികേ വന്നെടുക്കുവാൻ 
നോക്കിയപ്പോൾ 
നീയോ ഇമയുടെ വാതിലും 
പൂട്ടി വെച്ചു
നിൻറെ പടിയരികിൽ 
ഞാനോ കാത്തുനിന്നു

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.