റുമാലമ്പിളി ജലാലിൻ കിളി | Rumaal Ambili | Lalbagh
വെൺമാനം ചായുന്നോ
കൺതാരം മായുന്നോ
എങ്ങാണെൻ തീരമേ
കണ്ണീരും തോരാതേ
നെഞ്ചോരം മായാതേ
നിന്നാളും താരമേ
റുമാലമ്പിളി ജലാലിൻ കിളി
ഇവൾക്കായി റൂഹിതേകിടാം
കെടാനിൻ മിഴി
മൺനിഴൽ മടിയിലൊരുനാൾ
തനിയേയിടം
കൺതൊടും പുലരിവെയിലായ്
തിരയേ മനം
വിണ്ണേറാം പെൺതൂവൽ
ഇനി ഈ നോവുമെന്നാഴമായ്
കണ്ണോരം നിൻ യാനം
ഇനി എന്നാളും സഞ്ചാരമായ്
റുമാലമ്പിളി ജലാലിൻ കിളി
ഇവൾക്കായി റൂഹിതേകിടാം
കെടാനിൻ മിഴി
വെൺമാനം ചായുന്നോ
കൺതാരം മായുന്നോ
എങ്ങാണെൻ തീരമേ
കണ്ണീരും തോരാതെ
നെഞ്ചോരം മായാതെ
നിന്നാളും താരമേ
റുമാലമ്പിളി ജലാലിൻ കിളി
ഇവൾക്കായി റൂഹിതേകിടാം
LYRICS IN ENGLISH

No comments