ചൊക ചൊകന്നൊരു | Chokachokannoru Lyrics | Vellam Movie Songs Lyrics


 
ചൊക ചൊകന്നൊരു സൂരിയൻ
മലയൊത്തിരി കേറി
അകലത്തൊരു മേട്ടിൽ 
കേറാൻ പോണേ
വെളുവെള്ള ചിരിയാലെ 
പകലൊന്നു വിതയ്ക്കാൻ
തളരാത്തൊരു നടയായി 
വെക്കം പോണേ

ഏ ചൊക ചൊകന്നൊരു സൂരിയൻ
മലയൊത്തിരി കേറി
അകലത്തൊരു മേട്ടിൽ 
കേറാൻ പോണേ
വെളുവെള്ള ചിരിയാലെ 
പകലൊന്നു വിതയ്ക്കാൻ
തളരാത്തൊരു നടയായി 
വെക്കം പോണേ

ഓയ് ഓയ് ഓയ്
കരിമേഘക്കാടും കൊലകൊമ്പൻ കാറ്റും
വകവെയ്ക്കാതമ്പോ വഴി താണ്ടുന്നേ
നുര ചിതറണ കടലോ 
പിന്നോട്ട് വിളിക്കുന്നേ
മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ
മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.