താരാട്ട് പാടിയുറക്കിയില്ലെങ്കിലും | Tharattu Padi Lyrics | Red River Malayalam Movie Songs Lyrics


 
താരാട്ട് പാടിയുറക്കിയില്ലെങ്കിലും
തണലായിരുന്നെനിക്കച്ഛൻ
താരാട്ട് പാടിയുറക്കിയില്ലെങ്കിലും
തണലായിരുന്നെനിക്കച്ഛൻ
കണ്ണിമ ചിമ്മാതെ കൂട്ടിരിക്കുന്നൊരു
കാവൽ വിളക്കെനിക്കച്ഛൻ
കാവൽ വിളക്കെനിക്കച്ഛൻ

താരാട്ട് പാടിയുറക്കിയില്ലെങ്കിലും
തണലായിരുന്നെനിക്കച്ഛൻ

ഏകാന്തസന്ധ്യേ നീ കണ്ടുവോ 
നിൻ താരാപഥങ്ങൾക്ക് താഴെ
സ്നേഹാർദ്ര ഭാവം തുളുമ്പുന്നൊരീ 
സൂര്യതാതന്റെ തൂവിരൽസ്പർശം
അറിയുന്നു ഞാനാ സ്നേഹാമൃതത്തിൻ
മാധുര്യമൂറും മനസ്സ്
അറിയുന്നു ഞാനാ സ്നേഹാമൃതത്തിൻ
മാധുര്യമൂറും മനസ്സ്

താരാട്ട് പാടിയുറക്കിയില്ലെങ്കിലും
തണലായിരുന്നെനിക്കച്ഛൻ
കണ്ണിമ ചിമ്മാതെ കൂട്ടിരിക്കുന്നൊരു
കാവൽ വിളക്കെനിക്കച്ഛൻ
കാവൽ വിളക്കെനിക്കച്ഛൻ

ഓർമ്മകൾ പൂക്കും മഹാവൃക്ഷമേ
നിന്റെ പൂന്തണൽ ചില്ലയിലെങ്ങോ
കൂടുകൂട്ടും കിളികുഞ്ഞായിരുന്നു ഞാൻ 
നീ അറിയുന്നുവോ എന്നെ
ജന്മാന്തരങ്ങളിൽ പൂവിട്ടു
നിൽക്കുന്നൊരെൻ 
ജീവശാഖി നീയല്ലേ
ജന്മാന്തരങ്ങളിൽ പൂവിട്ടു
നിൽക്കുന്നൊരെൻ 
ജീവശാഖി നീയല്ലേ

താരാട്ട് പാടിയുറക്കിയില്ലെങ്കിലും
തണലായിരുന്നെനിക്കച്ഛൻ
കണ്ണിമ ചിമ്മാതെ കൂട്ടിരിക്കുന്നൊരു
കാവൽ വിളക്കെനിക്കച്ഛൻ
കാവൽ വിളക്കെനിക്കച്ഛൻ
താരാട്ട് പാടിയുറക്കിയില്ലെങ്കിലും
തണലായിരുന്നെനിക്കച്ഛൻ 

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.