നീലമിഴി കൊണ്ടു നീ | Neelamizhi Lyrics | Mohan Kumar Fans Malayalam Movie Songs Lyrics


 
നീലമിഴി കൊണ്ടു നീ 
മെല്ലേ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ് 
താനേ അലിയുന്നിതാ

നീലമിഴി കൊണ്ടു നീ 
മെല്ലേ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ് 
താനേ അലിയുന്നിതാ
അനുരാഗ തീരമിന്നു 
നീയണഞ്ഞുവോ
പ്രിയമോടെ താരകങ്ങൾ 
എന്തു ചൊല്ലിയോ

മിഴി തരാതെ മൊഴി തരാതെ 
ആരൊരാൾ വന്നുവോ
മിഴി തരാതെ മൊഴി തരാതെ 
ആരൊരാൾ വന്നുവോ

നീലമിഴി കൊണ്ടു നീ 
മെല്ലേ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ് 
താനേ അലിയുന്നിതാ

നിലാവിൻ വള്ളിക്കുടിലിൽ 
അന്നു നാം കണ്ടു മെല്ലേ
കിനാവിൻ മുല്ലക്കടവിൽ 
എന്തിനായ് വന്നൂ മെല്ലേ
അണയാതെ താരകങ്ങളും 
പ്രിയമോടെ കാത്തിരുന്നോ 
പതിവോടെ കുഞ്ഞുമേഘവും 
പതറാതെ നോക്കി നിന്നു
അറിയാതെ നാമലിഞ്ഞിതാ

നെഞ്ചിലേതോ പാട്ടു മൂളും 
ഈണമായ് മാറി നാം
നെഞ്ചിലേതോ പാട്ടു മൂളും 
ഈണമായ് മാറി നാം

നീലമിഴി കൊണ്ടു നീ 
മെല്ലേ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ് 
താനേ അലിയുന്നിതാ

അനുരാഗ തീരമിന്നു 
നീയണഞ്ഞുവോ
പ്രിയമോടെ താരകങ്ങൾ 
എന്തു ചൊല്ലിയോ

മിഴി തരാതെ മൊഴി തരാതെ 
ആരൊരാൾ വന്നുവോ
മിഴി തരാതെ മൊഴി തരാതെ 
ആരൊരാൾ വന്നുവോ

1 comment:

Theme images by imacon. Powered by Blogger.