ആയിരം താരദീപങ്ങളായി | Aayiram Thara Deepangal Lyrics | Star Malayalam Movie Songs Lyrics
ആയിരം താരദീപങ്ങളായി
രാവൊരുങ്ങുന്ന തൃക്കാർത്തിക
കസവിൻ ഇഴകൾ ഞൊറിയും മുകിലേ
കളികൾ പറയൂ
കൊലുസ്സിൻ കിലുകിൽ ചുവടിൽ
ഉണരും ഒരു തിരുവാതിര
ആയിരം താരദീപങ്ങളായി
രാവൊരുങ്ങുന്ന തൃക്കാർത്തിക
നീലാഞ്ജനം കണ്ണിൽ
ചൂടുന്ന രാവേ നിൻ
ആഴങ്ങളിൽ എന്തേ ചെറുനൊമ്പരം
തൂവൽവിരൽ മീട്ടും
വീണാവിനോദം പോൽ
ഈറൻ നിലാവിന്റെ മധുമന്ത്രണം
നാടൻ പഴമ്പാട്ടിനീണങ്ങളായ്
ഏതോ കഥക്കൂട്ടു ചായങ്ങളായ്
ഇരവിൻ വഴിയിൽ നിറയും
അകിലിൻ മണവും ഉയരും അഴകെഴും
ആയിരം താരദീപങ്ങളായി
രാവൊരുങ്ങുന്ന തൃക്കാർത്തിക
മുത്തശ്ശി മാവോതും നാവേറുതോറ്റങ്ങൾ
ഉൾപ്പൂവിലാവോളം പെയ്തലിഞ്ഞു
നാഗക്കളം കേറി ആടുന്ന കാറ്റിന്റെ
ഓർമ്മക്കരിക്കൂന്തൽ കെട്ടഴിഞ്ഞു
നെഞ്ചിൻ മിടിപ്പൊന്നു കൂടുന്നുവോ
പുള്ളോർക്കുടം പോലെ തോന്നുന്നുവോ
മലരും മനവും വിടരും
പൊരുളും കനവും തളരും
സമയമിതായിരം താരദീപങ്ങളായി
രാവൊരുങ്ങുന്ന തൃക്കാർത്തിക
കസവിൻ ഇഴകൾ ഞൊറിയും മുകിലേ
കളികൾ പറയൂ
കൊലുസ്സിൻ കിലുകിൽ
ചുവടിൽ ഉണരും ഒരു തിരുവാതിര
LYRICS IN ENGLISH

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!