മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ | Mukil Chattiyil Lyrics | Velleppam Malayalam Movie Songs Lyrics


 
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്

മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്

ഓരോ പൂരവും ആരവും 
ഏകണ താരണി ഊരിൽ
തേക്കിൻ കാടിതു 
ചുറ്റണ നാടിതു മിണ്ടണ നേരം
മൊഴിക്കൊക്കെയും വേഗം
മിടിക്കുന്നൊരീ താളം
തിരുപ്പള്ളിയിൽ കൂടാം
പെരുന്നാളിന് കാണാം

മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്

താനെ തന്താനാനെ തന്താനാനേ
താനെ തന്താനാനെ തന്താനാനേ
തന്താനാനെ താനാനാനേ താനാനാനേനേ
തക തന്താനാനെ താനാനാനേ
താനാനാനേനേ

താരകപ്പൂനെല്ലാൽ കല്ലുരലിൽ
കുത്തിക്കുത്തി
തുള്ളി അന്തിക്കള്ളൊഴിച്ച് 
മാവു കൂട്ടീട്ട് തകതകതെയ്

താരകപ്പൂനെല്ലാൽ കല്ലുരലിൽ
കുത്തിക്കുത്തി
തുള്ളി അന്തിക്കള്ളൊഴിച്ച് 
മാവു കൂട്ടീട്ട് തകതകതെയ്

വെണ്ണിലാവിൽ വേകും 
വെള്ളയപ്പത്തിങ്കൾ
നിന്റെ കൈയ്യാൽ ചുട്ടതാണോ 
സുന്ദരിപ്പെണ്ണേ
തകതകതെയ്

തൊട്ടുപോയാൽ പട്ടുപോലെ 
തോന്നുമീയപ്പം
നിന്റെയൊപ്പം കട്ടെടുക്കാൻ 
തോന്നലാണിപ്പം
കൊതി കൊണ്ടപ്പം കുടൽ വെന്തപ്പം
ഹായ് മുന്നിൽ വെള്ളേപ്പം
ഇനിയപ്പപ്പം ഇലയിട്ടപ്പം 
തുടു തുമ്പപ്പൂവപ്പം

മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്

മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്

ഓരോ പൂരവും ആരവും 
ഏകണ താരണി ഊരിൽ
തേക്കിൻ കാടിതു ചുറ്റണ
നാടിതു മിണ്ടണ നേരം
മൊഴിക്കൊക്കെയും വേഗം
മിടിക്കുന്നൊരീ താളം
തിരുപ്പള്ളിയിൽ കൂടാം
പെരുന്നാളിന് കാണാം

മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.