Rathi Pushpam Lyrics | രതിപുഷ്പം പൂക്കുന്ന യാമം | Bheeshma Parvam Malayalam Movie Songs Lyrics


 
രതിപുഷ്പം പൂക്കുന്ന യാമം
മാറിടം രാസകേളി തടാകം
സുഖസോമം തേടുന്നു ദാഹം
നീ തരൂ ആദ്യ രോമാഞ്ചഭാവം
അധര ശില്പങ്ങൾ മദന തൽപങ്ങൾ
ചൂടേറിയാളുന്ന കാമഹർഷം
എന്നാണു നിൻ സംഗമം ഹേയ് 

ശരമെയ്യും കണ്ണിൻറെ  നാണം
ചുംബനം കേണുവിങ്ങും കപോലം
വിരിമാറിൽ ഞാനിന്നു നൽകാം
പാറയും വെണ്ണയാകുന്ന സ്പർശം
പുളക സ്വർഗങ്ങൾ സജലസ്വപ്നങ്ങൾ
നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം
എന്നാണു നിൻ സംഗമം ഹേയ്  

രതിപുഷ്പം പൂക്കുന്ന യാമം
രതിപുഷ്പം പൂക്കുന്ന യാമം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.