മഞ്ഞിൻ തൂവൽ മന്ദാരം പോൽ | Manjin Thooval Lyrics | Aviyal Malayalam Movie Song Lyrics


 
മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ 
ചേലേറുന്നു
പുതു മഞ്ഞിൻ നാണം പോൽ
പുലർ കാല മേഘം പോൽ
ഏതോ ഏതോ 
ഏതോ മോഹം പോലെ

ചന്തം ചിന്തും ചെല്ല കാറ്റേ
പൂവും ചൂടി വാ
അത്തം പത്തിന് മുറ്റത്തെത്താൻ
പൂവും കൊണ്ടേ വാ

മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ 
ചേലേറുന്നു

ഇള വെയിൽ പുണരുമീ
കറുക തൻ നാമ്പിൻ 
തുമ്പിൻ മേൽ
കുളിരിലും പുളകമായ്
പുലരി തൻ തൂവൽ ചോരുന്നു

കനവേറി നില്കുന്നു തീരം
തിരി കാത്തു നില്കുന്നെൻ 
മോഹങ്ങൾ
ഇനിവരും ഇരവുകൾ
പുതു കനവറിയുവതെന്നെന്നോ

ചന്തം ചിന്തും ചെല്ല കാറ്റേ
പൂവും ചൂടി വാ
അത്തം പത്തിന് മുറ്റത്തെത്താൻ
പൂവും കൊണ്ടേ വാ

മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ 
ചേലേറുന്നു

തൊടിയിലെ ശലഭമോ
മലരിതൾ മാറിൽ ചായുംപോൾ
മധുവിലും മധുരമേ
മൊഴികളോ പവിഴം തോൽക്കുന്നു

വഴി കാത്തു നില്കും
ഞാൻ എന്നെന്നും
മിഴി വേകി നിൽക്കുന്നേൻ 
സ്വപ്‌നങ്ങൾ
അഴകിടും നിനവുകൾ
ഇനി അതിലലിയുവ തെന്നെ


ചന്തം ചിന്തും ചെല്ല കാറ്റേ
പൂവും ചൂടി വാ
അത്തം പത്തിന് മുറ്റത്തെത്താൻ
പൂവും കൊണ്ടേ വാ

മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ 
ചേലേറുന്നു

പുതു മഞ്ഞിൻ നാണം പോൽ
പുലർ കാല മേഘം പോൽ
ഏതോ ഏതോ 
ഏതോ മോഹം പോലെ 
ചന്തം ചിന്തും ചെല്ല കാറ്റേ
പൂവും ചൂടി വാ 
അത്തം പത്തിന് മുറ്റത്തെത്താൻ
പൂവും കൊണ്ടേ വാ

മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറുന്നേ 

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.